- പഠനരീതി: കൃത്യമായ ദിനചര്യ, പഠനസമയത്തിന്റെ ക്രമീകരണം എന്നിവ പ്രധാനമാണ്. പാഠ്യവിഷയങ്ങള്‍ അന്നുതന്നെ വായിച്ചുതീര്‍ക്കണം. പ്രയാസമേറിയ വിഷയങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കണം. ആവശ്യമെങ്കില്‍ അധികസഹായം ഉറപ്പാക്കുക. പഠനവേളയില്‍ വിശ്രമത്തിന് സമയം കണ്ടെത്തുക. ആഴ്ചതോറും വിഷയങ്ങള്‍ ആവര്‍ത്തിച്ചു പഠിക്കുക.
- ഓര്‍മശക്തി: ഒന്നിലധികം തവണ വായിക്കുന്നതുവഴി പാഠ്യഭാഗം കൂടുതലായി ഓര്‍ത്തിരിക്കാം. ഓരോ അധ്യായത്തിലും വരുന്ന പ്രധാന വാക്കുകളുടെയും തത്ത്വങ്ങളുടെയും സംക്ഷിപ്തരൂപം പഠനവേളയില്‍ തന്നെ തയ്യാറാക്കുക. നിശ്ചിതഭാഗം വായിച്ചതിനുശേഷം പഠനം അവസാനിപ്പിക്കുന്നതിന് മുമ്പ് പഠനവേളയില്‍ തയ്യാറാക്കിയ നോട്ടിലൂടെ ഒരു നിമിഷം കടന്നുപോകുക. ഇത് കുട്ടിയുടെ ഓര്‍മശക്തിയെ വലിയതോതില്‍ വര്‍ധിപ്പിക്കും. പരീക്ഷാകാലങ്ങളില്‍ അവസാന തയ്യാറെടുപ്പ് നടത്തുമ്പോള്‍ സ്വയം തയ്യാറാക്കിയ ഇത്തരം കുറിപ്പുകള്‍ ഉപയോഗപ്പെടുത്താം.
- ഉറക്കം
രാവിലെയും രാത്രിയിലുമായി കുട്ടിയുടെ ശീലത്തിന്റെ അടിസ്ഥാനത്തില്‍ പഠനസമയം ക്രമീകരിക്കണം. കുട്ടികള്‍ നിര്‍ബന്ധമായും എട്ടുമണിക്കൂര്‍ ഉറങ്ങിയിരിക്കണം. നിശ്ചിത പഠനസമയം നിലനിര്‍ത്തിക്കൊണ്ടു
പോകാനാവാതെ ഉറക്കം വരുമ്പോള്‍ പാഠ്യേതരമായ മറ്റെന്തെങ്കിലും ഹോബിയിലേര്‍പ്പെട്ട് ഉറക്കം അകറ്റുക. പിന്നീട് വീണ്ടും പഠനപ്രവര്‍ത്തനങ്ങളിലേക്ക് വരിക. വീണ്ടും ഉറക്കം വരുമ്പോള്‍ ഈ പ്രക്രിയ പുനരാവര്‍ത്തിക്കുക. അങ്ങനെ പഠനപ്രവര്‍ത്തനത്തില്‍ മുഴുകുവാന്‍ ഉറങ്ങാതെയിരുന്ന് നിശ്ചിത പഠനസമയം പാലിക്കുക. ഈ രീതി രണ്ടാഴ്ചക്കാലം മുടങ്ങാതെ തുടരുക. അങ്ങനെ പഠനവേളയിലെ ഉറക്കശല്യം സ്ഥായിയായി ഒഴിവാക്കാം. - പരീക്ഷാഭീതി
ചിട്ടയായ പഠന പ്രവര്‍ത്തനം, പഠനവേളയില്‍ തയ്യാറാക്കിയ നോട്ടു വഴിയുള്ള പുനരാവര്‍ത്തനം, മാതൃകാ ചോദ്യങ്ങള്‍ ഉപയോഗപ്പെടുത്തല്‍, മാതൃകാ പരീക്ഷകള്‍ ആസൂത്രണം ചെയ്യല്‍ എന്നിവ വഴി പരീക്ഷാഭീതി ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്. കണക്കുകള്‍ ചെയ്തുതന്നെ പഠിക്കുക. മറ്റു ദിനചര്യകള്‍ അതേപോലെ നിലനിര്‍ത്തുക. - ശാരീരിക വ്യായാമം
ദിവസേന നിശ്ചിതസമയം വ്യായാമം ചെയ്യുന്നത് പഠനപ്രക്രിയയെ സഹായിക്കും. ഓടിച്ചാടിക്കളിക്കുന്നതില്‍നിന്നും കുട്ടികളെ വിലക്കുകയോ പിന്തിരിപ്പിക്കുകയോ അല്ല വേണ്ടത്. കളികളിലൂടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് മെച്ചപ്പെടുത്താനും പക്വതയാര്‍ന്ന ജീവിതാവബോധം വളര്‍ത്താനും കഴിയണം. - കുടുംബാന്തരീക്ഷം
മെച്ചപ്പെട്ട കുടുംബാന്തരീക്ഷം, വൈകാരികബന്ധം, അഭിപ്രായ പ്രകടനത്തിനുള്ള സാഹചര്യം, പഠനപ്രവര്‍ത്തനത്തില്‍ നേതൃത്വപരമായ സമീപനം എന്നിവ കുടുംബാന്തരീക്ഷത്തില്‍ ഉറപ്പുവരുത്തണം. - പഠനാന്തരീക്ഷത്തിന്റെ സൃഷ്ടി
ഇത് കുടുംബാന്തരീക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. പഠനമുറി/മൂല, പഠനസമയ ക്രമം പാലിക്കുന്നതിനുള്ള സഹായം, പ്രോത്സാഹജനകമായ അന്തരീക്ഷം, കുട്ടിയുടെ പഠന സമയക്രമവുമായി താദാത്മ്യം പ്രാപിച്ചുപോകുന്ന കുടുംബദിനചര്യ എന്നിവ ഉറപ്പുവരുത്തുന്നതില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക. - ടി.വി. സമയം
വൈകുന്നേരം ഏഴരയ്ക്കു ശേഷമുള്ള ടി.വി. കാണല്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും പൂര്‍ണമായി ഒഴിവാക്കണം. ഇത് പഠനപ്രവര്‍ത്തനത്തെ സഹായിക്കും. ദിവസം അരമണിക്കൂര്‍ വാര്‍ത്തയ്ക്കും പരമാവധി ഒരു മണിക്കൂര്‍ മറ്റു വിനോദ പരിപാടികള്‍ കാണുന്നതിനുമായി കുട്ടികള്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ ടി.വി. കാണുന്നതിനുള്ള സമയം നിജപ്പെടുത്തുക. ആഴ്ചയിലൊരിക്കല്‍ ഒരു സിനിമ, മറ്റു വാരാന്ത്യ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തുക. നിര്‍ബന്ധമായും കുടുംബാംഗങ്ങളുടെ ടി.വി. കാണല്‍ സമയം കുട്ടികളുടെ പഠനസമയത്തിന് തടസ്സമാകരുത്. - വായനയും മറ്റു ഹോബികളും
കുട്ടിയുടെ വ്യക്തിത്വ വികസനത്തിന് പാഠ്യേതര വായനയും ഹോബികളും അത്യന്താപേക്ഷിതമാണ്. ഇതിനുള്ള താത്പര്യവും അന്തരീക്ഷവും സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം കുടുംബാന്തരീക്ഷത്തിനാണ്. - വളര്‍ച്ചാഘട്ടം
ഓരോ ഘട്ടത്തിന്റെയും പ്രത്യേകതകള്‍ മനസ്സിലാക്കി കുട്ടികളോടുള്ള സമീപനം പ്ലാന്‍ ചെയ്യുക. കൗമാരപ്രായത്തിലുള്ള കുട്ടിക്ക് നിയന്ത്രിതമായ സ്വാതന്ത്ര്യം ആവശ്യമാണ്. അവര്‍ക്ക് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തുക. കൗമാരക്കാരില്‍ അവരുടെ പ്രാഥമിക ലക്ഷ്യം പഠനമാണെന്ന ഉത്തരവാദിത്വബോധം ഉണ്ടാക്കിയെടുക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കുക. - ആത്മവിശ്വാസം ഉണ്ടാക്കല്‍
പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികളെ അതിന്റെ പേരില്‍ നിരന്തരമായി വിമര്‍ശിക്കുന്നതിനു പകരം പ്രശ്‌നപരിഹാരത്തിനായി മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ സഹായം ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുക. ഇത് കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. - സ്‌കൂള്‍ അന്തരീക്ഷം
ഓരോ കുട്ടിയെയും സംബന്ധിച്ച പഠന പാഠ്യേതരമായ വസ്തുനിഷ്ഠ വിലയിരുത്തല്‍ ഉണ്ടായിരിക്കുക, കുട്ടികള്‍ക്ക് തുല്യമായ പരിഗണന ഉറപ്പുവരുത്തുകയും, തോന്നിപ്പിക്കുകയും ചെയ്യുക എന്നിവ പ്രധാനമാണ്. - അധിക ക്ലാസ്
ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത വിഷയങ്ങളില്‍ അധിക ക്ലാസ് സംഘടിപ്പിക്കണം. പിന്നാക്കാവസ്ഥയുള്ള വിഷയത്തില്‍ മാത്രമായി ക്ലാസ് നല്‍കുന്നത് കൂടുതല്‍ ഗുണകരമായിരിക്കും. ഇത്തരം ക്ലാസുകളിലൂടെ കുട്ടിയുടെ ആത്മവിശ്വാസം വളര്‍ത്താനും കഴിയണം. - കൗണ്‍സലിങ്ങ്
പഠനപാഠ്യേതര വൈകാരിക പ്രശ്‌നങ്ങള്‍ വ്യക്തിഗതമായി ചര്‍ച്ചചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി പ്രത്യേക താത്പര്യമുള്ള അധ്യാപകരുടെ സഹായത്തോടെ കൗണ്‍സലിങ്ങ് പരിപാടി വ്യാപകമാക്കണം. - മാനസിക പിന്തുണ
സ്‌കൂള്‍തലത്തില്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയാതെ വരുന്ന വൈകാരിക പ്രശ്‌നങ്ങള്‍, പഠനവൈകല്യങ്ങള്‍ എന്നിവയ്ക്ക് കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുക.
Monday, June 6, 2011
പഠനം മെച്ചപ്പെടുത്താന്‍ 15 വഴികള്‍
Subscribe to:
Post Comments (Atom)
കമന്റുകള്‍
മലയാളം ടൈപ്പിംഗ്
മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
NSS CAMP - Silent Valey National Park
ജനപ്രിയ പോസ്റ്റുകള്‍
-
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല്‍ പേജ് . (ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക്...
-
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്ത...
-
തന്റെ മകന് പഠിക്കുന്ന സ്കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ല...
-
നോട്ടീസ് വായിക്കുനതിനു ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
-
പ്രിന്‍സിപ്പാള്‍ എ . എ . ഓനന്‍ കുഞ്ഞു , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ് മഞ്ജുഷ ടീച്ചര്‍ എന്നിവര്‍ കുട്ടികളോട...
-
ലോക പരിസ്ഥിതി ദിനം - ജൂണ്‍ 5 പത്തു പുത്രന്മാര്ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്‍കിയത്. അത്രയേറെ പ...
-
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റ...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ...
-
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ വാര്‍ഡ് മെമ്പര്‍ ബിജു റെജി മരം നടുന്നു.ഹെഡ് മാസ്റ്റര്‍ കെ വി ബാബു, ...
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.