പിറവം എം.കെ.എം. ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി. സമര്‍ത്ഥരായ 40 വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കി. തദവസരത്തില്‍ പ്ലസ് വണ്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവബോധന ക്ലാസ്സും നടത്തി. വലിയ പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാബു കെ. ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വോക്കേഷനല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പ്രൊഫ. ജോണി. കെ. ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി. കെ. വേലായുധന്‍ നവാഗതര്‍ക്ക് സന്ദേശം നല്‍കി.
എന്‍.എസ്.എസിന്റെ പ്രകൃതി പഠന ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള അവാര്‍ഡുകളും യോഗത്തില്‍ വിതരണം ചെയ്തു.മലയാള വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ ഡോക്ക്യുമെന്ററിയുടെ പ്രകാശനം യോഗത്തില്‍ നടന്നു.
വലിയ പള്ളി വികാരി വന്ദ്യ: സൈമണ്‍ ചെള്ളിക്കാട്ടില്‍ കോര്‍ എപ്പിസ് ക്കോപ്പ അധ്യക്ഷനായിരുന്നു. മാനേജര്‍ ശ്രീ. പി.സി. ചിന്നക്കുട്ടി, പ്രിന്‍സിപ്പാള്‍ ശ്രീ. ഓന്നാന്‍കുഞ്ഞ് എ.എ, വലിയ പള്ളി ട്രസ്ടി ശ്രീ. മത്തായി മണപ്പാട്ട്, മുന്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. പി.ടി. അന്നമ്മ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷാജി വര്‍ഗീസ്, ശ്രീമതി. മേരി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.