Monday, June 21, 2010
ടൂറിസം ക്ലബ്ബ്
Saturday, June 19, 2010
ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ്
എം കെ എം എച് എസ് എസ്സിലെ ഹെല്‍ത്ത് ക്ലബ്ബിന്റെയും JCI പിറവം MIDLAND ന്‍റെ യും സംയുക്ത്ത ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് ക്ലബ് അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങില്‍ JCI പ്രസിഡണ്ട് ശ്രീ ജോണ്‍ കെ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു.ഹെല്‍ത്ത് ക്ലബ് പ്രസിഡണ്ട് മാസ്റ്റര്‍ സാഗര്‍ അശോക് (IX) സ്വാഗതം ആശംസിച്ചു.JCI യുടെ മികച്ച സോണ്‍ ട്രെയിനര്‍ ഡോ.ജയശങ്കര്‍ (BHMS) ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ്സില്‍ കുട്ടികളില്‍ വളരേണ്ട ആരോഗ്യ ശീലങ്ങള്‍,പാലിക്കേണ്ട ഭക്ഷണ ക്രമങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി.മഴക്കാല രോഗങ്ങള്‍,അതിന്റെ കാരണങ്ങള്‍,പ്രതിവിധികള്‍ ഇവയെല്ലാം ഡോക്ടര്‍ വിശദീകരിച്ചു.H1 N1,ഡങ്കി പനി, ചിക്കുന്‍ ഗുനിയ മുതലായ രോഗങ്ങള്‍ അവയുടെ ലക്ഷണങ്ങള്‍,മുന്‍കരുതലുകള്‍,പ്രതിവിധി എന്നിവയും ഡോക്ടര്‍ കുട്ടികള്‍ക്ക് മനസിലാക്കി കൊടുത്ത്.മള്‍ട്ടി മീഡിയയുടെ സഹായം ക്ലാസ്സ് കൂടുതല്‍ ആകര്‍ഷകമാക്കി.പ്രഥമ ശുശ്രൂക്ഷകളെകുറിച്ചും കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തി.
അധ്യാപകരായ സി കെ മിനി, ഷാജി ജോര്‍ജ്, ജിന്‍സി ജോര്‍ജ്, ഷെബി, പ്രീത, ആശ, ശലോമി, സി.പി മിനി എന്നിവരും JCI സെക്രട്ടറി,മെംബേര്‍സ് എന്നിവരും പങ്കുചേര്‍ന്നു.
ഈ ക്ലാസ്സിന്റെ തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ ക്ലിബ് അംഗങ്ങള്‍ സ്കൂളിലെ കുട്ടികളെബോധാവാന്മാരക്കുവാന്‍ തീരുമാനിച്ചു.
Thursday, June 10, 2010
ഉച്ചഭക്ഷണ പരിപാടി ആരംഭിച്ചു.
ഈ വര്‍ഷത്തെ ഉച്ചഭക്ഷണ വിതരണം പിറവം എ ഇ ഒ യിലെ സീനിയര്‍ സുപ്രണ്ട് വര്‍ഗീസ് സാര്‍ ഉദ്ഘാടനം ചെയ്യുന്നു.മാനേജര്‍ പി സി ചിന്നകുട്ടി,പിറവം വലിയപള്ളി ട്രസ്റ്റി മത്തായി തെക്കും മൂട്ടില് ,പ്രിന്സിപാള് എ എ ഓനന്‍കുഞ്ഞു,ഹെഡ് മാസ്റ്റര്‍ കെ വി ബാബു എന്നിവര്‍ സമീപം.



Saturday, June 5, 2010
ഗുല്‍മോഹര്‍ പൂവണിഞ്ഞു ............
ജൈവ വൈവിധ്യ ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആഗോള ജൈവ വൈവിധ്യ ദിനം ആഘോഷം എം എല്‍ എ ശ്രീ എം ജെ ജേക്കബ് വൃക്ഷതൈ നാട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പിറവത്തെ കുട്ടികളുടെ പാര്‍ക്കില്‍ പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആഗോള ജൈവ വൈവിധ്യ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി എന്‍ എസ് എസ് അംഗങ്ങള്‍ പിറവം പട്ടണത്തില്‍ വൃക്ഷ തൈകള്‍ നടുകയും പിറവം പഞ്ചായത്തിന്റെ പണി പൂര്‍ത്തികരിച്ച് കൊണ്ടിരിക്കുന്ന പാര്‍ക്കിലെ വിവിത സ്ഥലങ്ങളില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുകയും പുഴയുടെ തീരം വൃത്തിയാക്കുകയും ചെയ്തു.പിറവം എം എല്‍ എ ശ്രീ എം ജെ ജേക്കബ് വൃക്ഷതൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ശ്രീ എ.എ ഒനാന്‍കുഞ്ഞു,പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വര്‍ഗീസ്, ശ്രീ ഷാജി വര്‍ഗീസ്,ശ്രീമതി മഞ്ജുഷ രാജു,ശ്രീമതി സാറാമ്മ സാജന്‍,ഹരിശങ്കര്‍, നിഖില്‍ ഏലിയാസ്,റിനീത്,അനുരാജ് ഗോപി ,ജെസ്ന സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.
ലോക പരിസ്ഥിതി ദിനം







Tuesday, June 1, 2010
പ്രവേശനോത്സവം




പിറവം: മദ്ധ്യവേനല്‍ അവധി കഴിഞ്ഞു സ്കൂള്‍ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.രാവിലെ നൂറുകണക്കിന് നവാഗതരെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടു കൂടി സ്കൂളിലേക്ക് സ്വീകരിച്ചാനയിച്ചു.തുടര്‍ന്ന് എല്ലാവര്‍ക്കും മധുരം നല്‍കി.തുടര്‍ന്ന് പ്രവേശനോത്സവം പിറവം വലിയ പള്ളി വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ ഉത്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ ശ്രീ കെ വി ബാബു സ്വാഗതം പറഞ്ഞു.മാനേജര്‍ പി സി ചിന്നക്കുട്ടി, റവ ഫാ ജയ്സണ്‍ വര്‍ഗീസ്, വലിയ പള്ളി ട്രസ്റ്റി ശ്രീ മത്തായി തെക്കുംമ്മൂട്ടില്‍, പ്രിന്‍സിപ്പല്‍ എ എ ഒനാണ്‍കുഞ്ഞു എന്നിവര്‍ പ്രസംഗിച്ചു.ശ്രീ ഷാജി ജോര്‍ജ് നന്ദി പറഞ്ഞു.പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
കമന്റുകള്‍
മലയാളം ടൈപ്പിംഗ്
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
NSS CAMP - Silent Valey National Park
ജനപ്രിയ പോസ്റ്റുകള്‍
-
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്ത...
-
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല്‍ പേജ് . (ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. മനുഷ്യനെ സമൂഹ ജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക്...
-
തന്റെ മകന് പഠിക്കുന്ന സ്കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ല...
-
നോട്ടീസ് വായിക്കുനതിനു ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
-
പ്രിന്‍സിപ്പാള്‍ എ . എ . ഓനന്‍ കുഞ്ഞു , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ് മഞ്ജുഷ ടീച്ചര്‍ എന്നിവര്‍ കുട്ടികളോട...
-
ലോക പരിസ്ഥിതി ദിനം - ജൂണ്‍ 5 പത്തു പുത്രന്മാര്ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്‍ഷഭാരതം നല്‍കിയത്. അത്രയേറെ പ...
-
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റ...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ...

