Saturday, June 5, 2010

ജൈവ വൈവിധ്യ ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആഗോള ജൈവ വൈവിധ്യ ദിനം ആഘോഷം എം എല്‍ ശ്രീ എം ജെ ജേക്കബ് വൃക്ഷതൈ നാട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പിറവത്തെ കുട്ടികളുടെ പാര്‍ക്കില്‍ പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആഗോള ജൈവ വൈവിധ്യ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി എന്‍ എസ് എസ് അംഗങ്ങള്‍ പിറവം പട്ടണത്തില്‍ വൃക്ഷ തൈകള്‍ നടുകയും പിറവം പഞ്ചായത്തിന്റെ പണി പൂര്‍ത്തികരിച്ച് കൊണ്ടിരിക്കുന്ന പാര്‍ക്കിലെ വിവിത സ്ഥലങ്ങളില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുകയും പുഴയുടെ തീരം വൃത്തിയാക്കുകയും ചെയ്തു.പിറവം എം എല്‍ ശ്രീ എം ജെ ജേക്കബ് വൃക്ഷതൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ശ്രീ എ.എ ഒനാന്‍കുഞ്ഞു,പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വര്‍ഗീസ്, ശ്രീ ഷാജി വര്‍ഗീസ്,ശ്രീമതി മഞ്ജുഷ രാജു,ശ്രീമതി സാറാമ്മ സാജന്‍,ഹരിശങ്കര്‍, നിഖില്‍ ഏലിയാസ്,റിനീത്,അനുരാജ് ഗോപി ,ജെസ്ന സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌