Tuesday, December 11, 2012
പച്ചക്കറി ക്യഷിയുടെ വിളവെടുത്തു
Posted by
MKM HSS PIRAVOM. Ph: 2242269
at
11:39 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Saturday, December 8, 2012
Participating in a one day workshop
NCC
Students of MKM Hss Participating in a one day workshop on mediation
Cort cases classes by Hon Justice Thottathil B Radhakrishnan,Justice s
Sirijagan &Justice Surendra Mohan. — with pavithra m ashokan and aleena mathew.
Posted by
MKM HSS PIRAVOM. Ph: 2242269
at
11:41 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Tuesday, November 27, 2012
അഭിനന്ദനങ്ങള്‍...
Posted by
MKM HSS PIRAVOM. Ph: 2242269
at
9:16 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Thursday, October 25, 2012
Posted by
MKM HSS PIRAVOM. Ph: 2242269
at
1:25 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Monday, October 22, 2012
സ്വാതിയുടെ വീട്ടില്‍ വീണ്ടും പൂക്കാലം
പിറവം . ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ പാതയില്‍ കണ്ണിമ ചിമ്മാതെ അവള്‍ക്കു കാവലിരുന്നതു മുപ്പത്തിമുക്കോടി ദൈവങ്ങളായിരുന്നു. അതേ ഈശ്വരന്മാരെ വഴിനീളെ കണ്ടുവണങ്ങി സ്വാതി കൃഷ്ണ ഇന്നലെ സ്വവസതിയില്‍ മടങ്ങിയെത്തി. കരള്‍ കവരാനെത്തിയ രോഗത്തെ നാടിന്റെ പിന്തുണയും പ്രാര്‍ഥനയും കൊണ്ടു ചെറുത്തുതോല്‍പ്പിച്ച സ്വാതി കൃഷ്ണ തിരിച്ചെത്തിയപ്പോള്‍ എടയ്ക്കാട്ടുവയല്‍ ഗ്രാമത്തിന് അത് ആത്മനിര്‍വൃതിയുടെ നിമിഷം.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം അമൃത ആശുപത്രിക്കു സമീപത്തെ വാടകവീട്ടില്‍ മൂന്നു മാസത്തോളമായി വിശ്രമത്തിലായിരുന്നു സ്വാതി. രാവിലെ 8.40-നു വാടക വീട്ടില്‍ നിന്ന് അച്ഛന്‍ കൃഷ്ണന്‍കുട്ടിക്കും അമ്മ രാജിക്കും ചേച്ചി ശ്രുതിക്കുമൊപ്പം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അയല്‍വാസികള്‍ യാത്രാമംഗളം നേരാനെത്തിയിരുന്നു. ഒരു തീര്‍ഥയാത്രയ്ക്കു സമാനമായിരുന്നു മടക്കം. ആദ്യമിറങ്ങിയത് കലൂരിലെ അന്തോണീസ് പുണ്യവാളന്റെ പള്ളിയില്‍.
Posted by
MKM HSS PIRAVOM. Ph: 2242269
at
7:30 PM
1 നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
സ്വപ്ന ചിറകേറി എം.കെ.എം ലെ എന്‍.സി.സി കുട്ടികള്‍ ...
Posted by
MKM HSS PIRAVOM. Ph: 2242269
at
6:08 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Wednesday, October 17, 2012
എം.കെ.എമ്മില്‍ പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി
പിറവം: വിഷവിമുക്ത പച്ചക്കറിഗ്രാമം പദ്ധതിയില്‍ കൃഷിഭവന്റെ സഹകരണത്തോടെ പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പച്ചക്കറി കൃഷി തുടങ്ങി. സ്‌കൂള്‍വളപ്പില്‍ തരിശായി കിടന്നിരുന്ന സ്ഥലത്ത് മാതൃഭൂമി സീഡ്ക്ലബ്ബ് അംഗങ്ങളും എന്‍.എസ്.എസ്. അംഗങ്ങളും ഒത്തുചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് പച്ചക്കറിത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മാനേജര്‍ പി.സി. ചിന്നക്കുട്ടി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.എന്‍. ചന്ദ്രശേഖരന്‍, ജമ്മര്‍ മാത്യു, പി.ടി.എ. പ്രസിഡന്റ് കെ.സി. സാജു, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ പി. പ്രിയദര്‍ശിനി സ്വാഗതവും പ്രിന്‍സിപ്പല്‍ എം.എ. ഓനാന്‍കുഞ്ഞ് നന്ദിയും പറഞ്ഞു.
Posted by
MKM HSS PIRAVOM. Ph: 2242269
at
9:24 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Thursday, September 27, 2012
ജൂനിയര്‍ ക്രിക്കറ്റില്‍ വിജയികളായ എം കെ എം ഹൈസ്കൂള്‍ ക്രിക്കറ്റ് ടീം.
Posted by
MKM HSS PIRAVOM. Ph: 2242269
at
8:35 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
സ്പോര്ട്സ്
Wednesday, September 26, 2012
സ്വാതിയെ കുറിച്ച് മോഹന് ലാല്‍ സ്വയം ബ്ലോഗില് എഴുതിയ നല്ലപാഠത്തില് നിന്നും
Posted by
MKM HSS PIRAVOM. Ph: 2242269
at
2:08 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Friday, September 21, 2012
ആരോഗ്യം വീണ്ടെടുത്ത സ്വാതി പരീക്ഷയെഴുതാന്‍ വിദ്യാലയത്തില്‍
പിറവം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത കൊച്ചുകവയിത്രി സ്വാതികൃഷ്ണ മൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം മാതൃവിദ്യാലയത്തിലെത്തി. ആരോഗ്യം മെച്ചപ്പെടുത്തിയ സ്വാതി പ്ലസ്ടു ഒന്നാം വര്‍ഷ പരീക്ഷയുടെ മാര്‍ക്ക് മെച്ചപ്പെടുത്തല്‍ പരീക്ഷ എഴുതാനാണ് പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയത്. പ്ലസ് വണ്‍ പരീക്ഷയില്‍ ഇക്കണോമിക്‌സിന് മൂന്ന് മാര്‍ക്കിന്റെ കുറവിലാണ് സ്വാതിക്ക് എ പ്ലസ് നഷ്ടമായത്. അത് കൂടി നേടി എല്ലാവിഷയത്തിനും എ പ്ലസ് നേടുകയാണ് ലക്ഷ്യം.
അച്ഛന്‍ കൃഷ്ണന്‍കുട്ടിയും അമ്മ രാജിയും ചേച്ചി ശ്രുതിയുമൊത്ത് സ്വാതി വരുന്നതുകാണാന്‍ സ്‌കൂള്‍ ഒന്നടങ്കം കാത്തിരുന്നു. എംകെഎമ്മിന്റെ യൂണിഫോമായ നീല പാന്റ്‌സും വെള്ളയില്‍ നീലവരകളുള്ള മുഴുക്കൈയന്‍ ഷര്‍ട്ടും ഓവര്‍കോട്ടുമണിഞ്ഞ് എത്തിയ സ്വാതി രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി മാസ്‌ക്കും ധരിച്ചിരുന്നു.
Posted by
MKM HSS PIRAVOM. Ph: 2242269
at
6:18 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Thursday, September 20, 2012
സ്വാതി കൃഷ്ണ ഇംപ്രൂവ്മെന്‍റ് എക്സാം എഴുതുന്നതിനായി സ്കൂളില്‍ എത്തി.
Posted by
MKM HSS PIRAVOM. Ph: 2242269
at
8:05 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
എം കെ എം ഹൈസ്കൂളില്‍ മനോരമ വായനക്കളരി
പിറവം . എം കെ എം ഹൈസ്കൂളില്‍ മനോരമ വായനക്കളരി ആരംഭിച്ചു. തൈക്കൂടം ഹെല്‍സ ഇലക്ട്രിക്കല്‍സിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം വിദ്യാര്‍ഥി പ്രതിനിധികളായ ദെയ്വ ലാല്‍, എലിസബത്ത് വില്‍സണ്‍ എന്നിവര്‍ക്ക് മനോരമ പത്രം കൈമാറി ഹെല്‍സ ഇലക്ട്രിക്കല്‍സ് എം ഡി കെ.ജെ.സാജു നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ പി.സി.ചിന്നക്കുട്ടി, പ്രധാന അധ്യാപകന്‍ കെ.വി.ബാബു, പിടിഎ പ്രസിഡന്റ് സാജു കുറ്റിവേലില്‍, അധ്യാപകരായ ബിനു ഇടക്കുഴി, ജാന്‍സി ജോണ്‍ പ്രസംഗിച്ചു.
Posted by
MKM HSS PIRAVOM. Ph: 2242269
at
7:05 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
പലവക
അവാര്‍ഡ് ദാനവും അനുമോധന സമ്മേളനവും.
പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.പ്രിന്‍സിപ്പാള്‍ ശ്രീ.എ.എ ഒനാന്കുഞ്ഞു, ശ്രീ ഹെഡ് മാസ്റ്റര്‍ കെ വി ബാബു,രാജാധിരാജ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍,പി ടി എ പ്രസിഡണ്ട് ശ്രീ.കെ സി സാജു എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.സാഹിത്യകാരന്‍ ശ്രീ പായിപ്ര ദമനന്‍ കുട്ടികള്‍ക്കായി വ്യക്തിത്വ വികസന ക്ലാസ് എടുത്തു.
Posted by
MKM HSS PIRAVOM. Ph: 2242269
at
8:57 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
അനുമോദനങ്ങള്
ജൈവ മരച്ചീനി കൃഷി വിളവെടുത്തു.
പിറവം: പിറവം എം.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍ സ്‌കൂള്‍ വളപ്പില്‍ നടത്തിയ മരച്ചീനി കൃഷി വിളവെടുത്തു. പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഷാജി വര്‍ഗീസ്, ലേഖ പി. ഐസക്, റെയ്‌സണ്‍ കുര്യാക്കോസ്, ആഷ്‌ലി എം.എ എന്നിവര്‍ പങ്കെടുത്തു.
ജൈവകൃഷിയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് എന്‍.എസ്.എസ്. നടത്തുന്ന കൃഷിക്കൂടം പദ്ധതിയിന്‍കീഴില്‍ പൂര്‍ണമായും ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. കൃഷിയില്‍ നിന്നും കനത്ത വിളവ് ലഭിച്ചു.
Posted by
MKM HSS PIRAVOM. Ph: 2242269
at
8:32 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
NSS
Friday, September 14, 2012
സൗഹൃദ - ലഹരിവിരുദ്ധ ക്ലാസ്
പിറവം: പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ - ലഹരിവിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇരു ക്ലബ്ബുകളുടേയും ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ് അധ്യക്ഷനായി. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഫ്രാന്‍സിസ് മൂത്തേടന്‍ ക്ലാസെടുത്തു. സ്റ്റാഫ് പ്രതിനിധികളായ മെറീന എം.പൗലോസ്, സിജി എബ്രഹാം, ജെസി പി.മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പിറവം എകൈ്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രമേശ് ലാല്‍ സ്വാഗതവും റെയ്‌സണ്‍ കുര്യാക്കോസ് നന്ദിയും പറഞ്ഞു.
Posted by
MKM HSS PIRAVOM. Ph: 2242269
at
7:15 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
NSS
Wednesday, August 15, 2012
സ്വാതന്ത്ര്യദിന ആഘോഷം നടത്തി.
പിറവം എം.കെ.എം ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു പതാക ഉയര്‍ത്തി.പി ടി എ പ്രസിഡണ്ട് ശ്രീ.സാജു കുറ്റിവേലില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.എന്‍ സി സി ,സ്കൌട്ട് & ഗൈഡ്, റെഡ് ക്രോസ് എന്നിവയുടെ മാര്‍ച്ച് ഫാസ്റ്റ് ഉണ്ടായിരുന്നു.പ്രിന്‍സിപ്പാള്‍ ശ്രീ എ.എ ഒനാന്‍കുഞ്ഞു സല്യുട്ട് സ്വീകരിച്ചു.എന്‍ സി സി ഓഫീസര്‍ എബിന്‍ കുര്യാക്കോസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Posted by
MKM HSS PIRAVOM. Ph: 2242269
at
5:24 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
സ്വാതന്ത്ര്യദിനാഘോഷം
Tuesday, August 14, 2012
കുട്ടികള്‍ക്ക് ഓണസമ്മാനം: ക്ലാസില്‍ 'അടി' നിരോധിച്ച് ഉത്തരവ്
ക്ലാസ് റൂമിലെ 'അടിശിക്ഷ' നിരോധിച്ചുകൊണ്ട് സ്‌കൂള്‍കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം. മോണിറ്റര്‍, ലീഡര്‍ സമ്പ്രദായത്തിലൂടെ ക്ലാസില്‍ സംസാരിക്കുന്ന കുട്ടികളുടെ ലിസ്റ്റ് തയാറാക്കി ശിക്ഷിക്കുന്ന രീതി നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ക്ലാസ് മുറികളില്‍ അധ്യാപകനില്ലാത്ത അവസ്ഥ ഒരിക്കലുമുണ്ടാകരുതെന്നും ഡയറക്ടറുടെ ഉത്തരവ് എല്ലാ പ്രഥമാധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.
കുട്ടനാട് മുട്ടാര്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി കൊലചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ 'മധുരം ബാല്യം' എന്ന സംഘടനാ പ്രസിഡന്‍റ് ഫിലിപ്പ് എം. പ്രസാദ് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. അടിശിക്ഷ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. സ്‌കൂളുകളിലെ 'കൂട്ടയടി' നിര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് 'മധുരം ബാല്യ'ത്തിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹങ്ങളും പ്രതിഷേധപരിപാടികളും നടന്നിരുന്നു.
Posted by
MKM HSS PIRAVOM. Ph: 2242269
at
2:58 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
പലവക
Sunday, August 5, 2012
ചികിത്സാ സഹായ വിതരണം കരളലിയിക്കുന്നതായി
പിറവം: വലിയ പള്ളി പാരിഷ്ഹാളില്‍ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ഒരുക്കിയ അവയവദാന ബോധവത്കരണ പരിപാടി പുനര്‍ജനി, കരളലിയിക്കുന്ന കാഴ്ചകള്‍ക്ക് വേദിയായി. സ്വാതിയുടെ മാതൃവിദ്യാലയം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സമാഹരിച്ച പത്ത് ലക്ഷം രൂപ മന്ത്രി അബ്ദുറബ്ബ് സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിക്ക് കൈമാറി. സ്വാതിയുടെ പേരില്‍ ബാങ്കില്‍ പത്തു ലക്ഷം രൂപ സ്ഥിര നിക്ഷേപമായി ഇട്ടതിന്റെ രേഖകളാണ് വേദിയില്‍ കൈമാറിയത്. എസ്. എസ്. എല്‍. സി.ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സ്വാതിക്ക് പ്ലസ്ടു പഠനത്തിനിടയില്‍ തീര്‍ത്തും അവിചാരിതമായാണ് ഗുരുതരമായ മഞ്ഞപ്പിത്തം പിടിപ്പെട്ടത്. സ്വാതിക്കുള്ള ചികിത്സാ സഹായം ഏറ്റുവാങ്ങുമ്പോള്‍ പിതാവിന്റെ കണ്ഠമിടറി, കണ്ണുകള്‍ നിറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സമാഹരിച്ച 4,85,000 രൂപയും മന്ത്രി അബ്ദുറബ്ബ് കൃഷ്ണന്‍കുട്ടിക്ക് നല്‍കി. കൃഷ്ണന്‍കുട്ടി, വേദിയില്‍ വച്ചുതന്നെ ഈ തുക സ്വാതിക്ക് കരള്‍ പകുത്തുനല്‍കിയ ഇളയമ്മ റെയ്‌നിക്ക് കൈമാറുകയായിരുന്നു.
എം.കെ.എമ്മില്‍ നിന്ന് നേരത്തെ സ്വാതിയുടെ ശസ്ത്രക്രിയയുടെ ദിവസം ആറ് ലക്ഷം രൂപ നല്‍കിയിരുന്നു. കരള്‍ നല്‍കിയ റെയ്‌നിക്കും സ്‌കൂള്‍ രണ്ടരലക്ഷം രൂപ നല്‍കി.
സ്വാതിയുടെ ചികിത്സയ്ക്കായി ആകെ 19 ലക്ഷം രൂപ സമാഹരിച്ച് നല്‍കിയ സ്‌കൂളും മാതൃകയായി മാറിയിരിക്കുകയാണ്.
സ്വാതി കൃഷ്ണയുടെ പഠനം മുടങ്ങുകയില്ല -മന്ത്രി
പിറവം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി സ്വാതി കൃഷ്ണയുടെ പഠനം മുടങ്ങാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വേണ്ടത് ചെയ്യുമെന്ന് മന്ത്രി അബ്ദു റബ്ബ് പറഞ്ഞു. സ്വാതിക്ക് ഏതാനും മാസങ്ങള്‍ കഴിഞ്ഞേ സ്‌കൂളില്‍ വരാനൊക്കൂ എന്ന വിവരം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പഠിത്തം മുടങ്ങാതിരിക്കാന്‍ വേണ്ട നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

9:08 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Saturday, August 4, 2012
അവയവദാനത്തിന്റെ മഹത്വവുമായി 'പുനര്‍ജനി'
'പുനര്‍ജനി' എന്ന് നാമകരണം ചെയ്തിരിക്കുന്ന അവയവദാന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി അനൂപ് ജേക്കബ് സമീപം. |
അവയവദാന സമ്മതപത്രം നല്‍കിയ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റു സ്വീകരിച്ചതിനു ശേഷം വിശിഷ്ട വ്യക്തികള്‍ക്കൊപ്പം വേദിയില്‍. |
പിറവം: പുതിയകാലത്ത് ആരും സുരക്ഷിതരല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം 'പുനര്‍ജനി' എന്ന പദ്ധതിക്ക് തുടക്കമിട്ടത്. അവയവദാനത്തിന്റെ മഹത്വവും ആവശ്യകതയും പ്രചരിപ്പിക്കാന്‍ അധ്യാപകര്‍തന്നെ മുന്നിട്ടിറങ്ങിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അത് പ്രചോദനമായി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ അധ്യാപകര്‍, മരണാനന്തരം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടപ്പോള്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബും അതിനെ പ്രോത്സാഹിപ്പിച്ചു. മാതൃകാപരമായ ഈ കര്‍മം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പിറവം എം.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു, ഹയര്‍ സെക്കന്‍ഡറി നടപ്പിലാക്കുന്ന അവയവദാന ബോധവത്കരണ പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം. മന്ത്രി അബ്ദു റബ്ബ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനായി. രോഗം ബാധിച്ച് കരള്‍ മാറ്റിവയേ്ക്കണ്ടി വന്ന എന്‍.എസ്.എസ്. കുടുംബാംഗവും എം.കെ.എം. സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ സ്വാതി കൃഷ്ണയ്ക്കും ബന്ധുക്കള്‍ക്കും കരള്‍മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വന്ന ദുരിതത്തിന്റെ വെളിച്ചത്തിലാണ് നാഷണല്‍ സര്‍വീസ് സ്‌കീം അവയവദാന ബോധവത്കരണം ഒരു ദൗത്യമായി ഏറ്റെടുത്തത്.
മരണാനന്തരം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായതിനെ തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രിമാര്‍ വിതരണം ചെയ്തു. സ്വാതി കൃഷ്ണയുടെ ചികിത്സയ്ക്കായി ഹയര്‍ സെക്കന്‍ഡറി വിഭാഗം സമാഹരിച്ച തുക ഡയറക്ടര്‍ മുഹമ്മദ് സാഗിര്‍ സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിക്ക് കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി സ്റ്റീഫന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ്, സൈമണ്‍ ചെള്ളിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ജൂലി സാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ഡോമി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രദീപ് കൃഷ്ണന്‍കുട്ടി, ഐഷ മാധവന്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.പി. സലിം, ഗ്രാമപഞ്ചായത്തംഗം ബിജു റെജി, സെബന്നിസ ബീവി, മാനേജര്‍ പി.സി. ചിന്നക്കുട്ടി, എന്‍.എസ്.എസ്. റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സന്തോഷ്‌കുമാര്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍. ശിവരാമന്‍, വലിയപള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.വി. സാബു, എം.ഒ. വര്‍ഗീസ്, പ്രോഗ്രാം ഓഫീസര്‍ ഷാജി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. അവയവമാറ്റ സൊസൈറ്റി ജോയിന്റ് സെക്രട്ടറി വസന്ത ഷേണായി സമ്മതപത്രങ്ങള്‍ ഏറ്റുവാങ്ങി.
അവയവദാനത്തിലൂടെ സമൂഹത്തിന് മാതൃക കാണിച്ച റെയ്‌നി ജോയി, സി.എം. ഷാജി, ഗോഡ്‌വിന്‍ ജോസഫ്, ഷീജ സോമന്‍ എന്നിവരെ ആദരിച്ചു.
എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ ടി.എന്‍. വിനോദ് സ്വാഗതവും എം.കെ.എം. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം.എ. ഓനാന്‍കുഞ്ഞ് നന്ദിയും പറഞ്ഞു.

6:25 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Friday, August 3, 2012
'പുനര്‍ജനി' ഉദ്ഘാടനം നാളെ
അവയവദാന സന്ദേശവുമായി ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്
പിറവം: അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും ബോധ്യപ്പെടുത്താന്‍ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം പദ്ധതി ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വിഭാഗം 'പുനര്‍ജനി' എന്ന് നാമകരണം ചെയ്തിരിക്കുന്ന അവയവദാന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച പിറവത്ത് നടക്കും. എന്‍.എസ്.എസ്. കുടുംബാംഗവും പിറവം എം.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയുമായ സ്വാതികൃഷ്ണയുടെ അനുഭവത്തില്‍ നിന്നും ഊര്‍ജം പകര്‍ന്നാണ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാനവ്യാപകമായി അവയവദാന സന്ദേശം പ്രചരിപ്പിക്കാന്‍ 'പുനര്‍ജനി' ആവിഷ്‌കരിച്ചിരിക്കുന്നത്.
എം.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശനിയാഴ്ച 2 ന് നടക്കുന്ന 'പുനര്‍ജനി' പരിപാടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. മന്ത്രി അനൂപ് ജേക്കബ് യോഗത്തില്‍ അധ്യക്ഷനാകും. ജോസ് കെ.മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും. സ്വാതിയുടെ ചികിത്സയ്ക്കായി ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സമാഹരിച്ച തുക ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ മുഹമ്മദ് സാഗീര്‍, സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിക്ക് കൈമാറും. അവയവദാന സൊസൈറ്റി ജോയിന്റ് സെക്രട്ടറി എ.വസന്ത ഷേണായി, അവയവദാന സമ്മതപത്രം ഏറ്റുവാങ്ങും.
അവയവദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ റെയ്‌നി ജോയി, സി.എം.ഷാജി, ഗോഡ്‌വിന്‍ ജോസഫ്, ഷീജ സോമന്‍ എന്നിവരെ അനുമോദിക്കും.
Posted by
MKM HSS PIRAVOM. Ph: 2242269
at
6:39 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Wednesday, August 1, 2012
ആസ്‌പത്രിയുടെ പടിയിറങ്ങി സ്വാതി പുതുജീവിതത്തിലേക്ക്
കൊച്ചി: പുള്ളിക്കുത്തും പൂക്കളുമടങ്ങിയ ഉടുപ്പണിഞ്ഞ് വീല്‍ചെയറില്‍ അമൃത ആസ്പത്രിയില്‍ നിന്ന് പുറത്തേക്ക് സ്വാതി കൃഷ്ണ വന്നത് തന്റെ രണ്ടാം ജന്മത്തിലേക്കായിരുന്നു. സ്വാതിയുടെ മുഖത്തെ പാതി മറച്ച മാസ്‌കിനപ്പുറം, തിളങ്ങി നിന്ന കണ്ണുകള്‍ ആ പുതു ജീവന്റെ പ്രസരിപ്പും, തുടിപ്പും വ്യക്തമാക്കി. കരള്‍ മാറ്റി വെച്ച ശസ്ത്രക്രിയയുടെ തുടര്‍ ചികിത്സയുള്ളതിനാല്‍ ആസ്പത്രിക്കടുത്തുള്ള പുതിയ വാടക വീട്ടിലേക്കായിരുന്നു യാത്ര. ഡിസ്ചാര്‍ജാകുമെന്നറിഞ്ഞ് തന്നെ കാണാന്‍ ആസ്പത്രിയില്‍ എത്തിയ അദ്ധ്യാപകരുടെ കാറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സ്വാതി വാടക വീട്ടിലേക്ക് ബന്ധുക്കള്‍ക്കൊപ്പം യാത്രയായി. പ്രാര്‍ത്ഥനയുടേയും, കാരുണ്യത്തിന്‍േറയും കരുത്തില്‍ വിധി മാറ്റിയെഴുതിയ സന്തോഷത്തോടെ...
പുതുജീവിതത്തില്‍ കടപ്പാട് അറിയിക്കാനുള്ളത് നിരവധി പേരോടാണ്. ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിച്ച, അതിനായി സഹായിച്ച ഒരു പാട് ആളുകളുണ്ട്. എന്റെ പ്രിയപ്പെട്ട അമ്മയും അച്ഛനും, കരള്‍ പകുത്തു നല്‍കിയ ഇളയമ്മ, ഡോക്ടര്‍മാര്‍, സഹായിച്ച സുമനസ്സുകള്‍ അങ്ങനെ നിരവധി പേരോട്... ഇനിയും ഉറയ്ക്കാത്ത ശബ്ദത്തില്‍ നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ സ്വാതി വിഷമിച്ചു.
മൂന്നു മാസത്തെ വിശ്രമമാണ് വേണ്ടത്. ആസ്പത്രിയില്‍ കഴിഞ്ഞതു പോലെ തന്നെ വീട്ടിലും കഴിയണം. ഇടയ്ക്കിടെ ഉണ്ടാകുന്ന പരിശോധനകള്‍ എളുപ്പത്തിലാക്കുന്നതിനാണ് ആസ്പത്രിക്ക് സമീപം വാടക വീട് എടുത്തത്. അണു ബാധയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണമുണ്ടാകും. സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിശ്രമവേള പഠനത്തിനും, കവിത എഴുത്തിനുമായി മാറ്റി വെയ്ക്കാനാണ് സ്വാതിയുടെ തീരുമാനം. സ്‌കൂള്‍ പഠനം മുടങ്ങാതിരിക്കാന്‍ വീട്ടില്‍ വന്ന് പഠിപ്പിക്കാമെന്ന് അദ്ധ്യാപകരും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഗസ്ത് ആറിന് ഇനി പരിശോധനയ്ക്കായി സ്വാതി ആസ്പത്രിയില്‍ എത്തണം.
കുഞ്ഞുപെങ്ങളെ സഹായിക്കുന്നതിനായി ചേച്ചി ശ്രുതി കൃഷ്ണയും ഒരാഴ്ചയ്ക്കകം ഇടപ്പള്ളിയിലെ വീട്ടിലെത്തും. കോട്ടയത്ത് പഠിക്കുന്ന ശ്രുതി പരീക്ഷാ തിരക്കിലാണ് .
സ്വാതിക്ക് കരള്‍ പകുത്തു നല്‍കിയ ഇളയമ്മ റെയ്‌നിയെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആസ്‌പത്രിയുടെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന അവരും ചൊവ്വാഴ്ച ഗസ്റ്റ് ഹൗസ് വിട്ടു. നേരെ സ്വാതി താമസിക്കുന്ന വാടക വീട്ടിലേക്കാണ് ഇളയമ്മയെത്തിയത്. ഒരു ദിവസം സ്വാതിക്ക് ഒപ്പം താമസിച്ച ശേഷം ബുധനാഴ്ച തൊടുപുഴയിലെ വീട്ടിലേക്ക് മടങ്ങും.
എടയ്ക്കാട്ട് വയല്‍ കൈപ്പട്ടൂര്‍ വട്ടപ്പാറ മാങ്ങാടത്ത് മുഴിയില്‍ കൃഷ്ണന്‍കുട്ടിയുടെയും രാജിയുടെയും രണ്ട് പെണ്‍മക്കളില്‍ ഇളയ ആളാണ് സ്വാതി കൃഷ്ണ.
Posted by
MKM HSS PIRAVOM. Ph: 2242269
at
6:34 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Tuesday, July 31, 2012
പ്രാര്‍ത്ഥനയ്ക്ക് നന്ദി പറഞ്ഞ് സ്വാതികൃഷ്ണ ആശുപത്രി വി
കൊച്ചി: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്വാതികൃഷ്ണ ആശുപത്രി വിട്ടു. എറണാകുളം അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വാതി ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. തന്റെ രോഗം ഭേദമാകാന്‍ പ്രാര്‍ത്ഥിച്ചവരോട് നന്ദിയുണ്ടെന്ന് സ്വാതി പറഞ്ഞു. തുടര്‍ചികിത്സയ്ക്കായി ആശുപത്രിയ്ക്കടുത്ത് വാടകവീട്ടില്‍ തങ്ങുകയാണ് സ്വാതിയും കുടുംബവും.
Posted by
MKM HSS PIRAVOM. Ph: 2242269
at
6:14 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
സ്വാതികൃഷ്ണ ഇന്ന് ആശുപത്രിവിടും
കൊച്ചി: കരള്‍മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ് സുഖംപ്രാപിച്ചുവരുന്ന സ്വാതികൃഷ്‌ണ ഇന്ന് ആശുപത്രിവിടും. തുടര്‍ ചികിത്സയുടെ സൗകര്യാര്‍ഥം മൂന്നുമാസത്തോളം ആശുപത്രിക്കു സമീപം തന്നെ വാടകക്കെടുത്ത വീട്ടിലായിരിക്കും താമസം. എങ്കിലും ആശുപത്രിയിലേതുപോലെ കഴിയണമെന്നതാണ് ഡോക്‌ടര്‍മാരുടെ നിര്‍ദേശം. അണുബാധയുണ്ടാകാതെ സൂക്ഷിക്കണം.അധികം സന്ദര്‍ശകര്‍ പാടില്ല. പ്രത്യേക മുറിയില്‍ പ്രത്യേകമായി തയാറാക്കുന്ന ഭക്ഷണ സാധനങ്ങള്‍ മാത്രമേ കഴിക്കാവൂ.
ഇന്നലെ വരെ ആശുപത്രിയില്‍ തയാര്‍ ചെയ്‌ത ഭക്ഷണം മാത്രമാണ് കൊടുത്തത്. പച്ചക്കറികളും പയര്‍വര്‍ഗങ്ങളും കൂടുതലായി കൊടുക്കണം. പാലും പഴവും ആരോഗ്യം വീണ്ടെടുക്കാന്‍ അത്യാവശ്യമാണ്. അണുവിമുക്‌തമായ വസ്‌ത്രങ്ങളാണ് വീട്ടിലും ഉപയോഗിക്കേണ്ടത്. വളരെവേഗമാണ് സ്വാതിയുടെ ആരോഗ്യനില പുരോഗമിക്കുന്നതെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നത്.
പ്രതിമാസം പതിനായിരം രൂപയ്‌ക്കാണ് ആശുപത്രിയുടെ സമീപത്തുതന്നെ സ്വാതിക്കുതാമസിക്കാന്‍ വീടുലഭിച്ചത്. പ്രതിമാസം ചികിത്സ ചെലവിന് ഇനിയും നല്ല ചെലവുവരും. ഇന്ന് ആശുപത്രിവിട്ടാലും, 6ന് വീണ്ടും ആശുപത്രിയിലെത്തെണം. പ്രത്യേക പരിശോധനകളും പുരോഗതിയും വിലയിരുത്താനാണിത്. ഇതുപോലെ മൂന്നുമാസവും നിശ്‌ചിത ദിവസം ആശുപത്രിയിലെത്തി പരിശോധനകള്‍ക്ക് വിധേയയാകണം. കഴിഞ്ഞ 8-നാണ് മഞ്ഞപിത്തം കടുത്ത് കരള്‍ പ്രവര്‍ത്തനരഹിതമായി സ്വാതിയെ അമൃതയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്‌ചയോളം അബോധാവസ്‌ഥയില്‍ കിടന്നു. 13ന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞു.
ജൂണ്‍ 25-നാണ് സ്വാതി കൃഷ്‌ണയ്‌ക്ക് പനിയും മഞ്ഞപിത്ത ലക്ഷണവും കണ്ടത്. കൈപ്പട്ടൂര്‍ ഹെല്‍ത്ത് സെന്ററിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് പച്ചമരുന്ന് ചികിത്സ ഉള്‍പ്പെടെ നിരവധി ആശുപത്രികളില്‍ വ്യത്യസ്‌ത മരുന്നുകള്‍ കഴിച്ചു.
Posted by
MKM HSS PIRAVOM. Ph: 2242269
at
7:03 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Saturday, July 28, 2012
കൂട്ടുകാരെ കാണാന്‍ കൊതിച്ചു സ്വാതി
കൊച്ചി: മോളേ. . . സ്‌കൂളിലെ സിജി മാഷ് വിളിക്കുന്നു എന്നു പറഞ്ഞ് അച്ഛന്‍ കൃഷ്ണന്‍കുട്ടി തന്റെ കൈയിലെ ഫോണ്‍ പതിയെ സ്വാതിയുടെ ചെവിയുടെ അടുത്തേയ്ക്ക് അടുപ്പിച്ചു. ഫോണില്‍ മുഖം ചേര്‍ത്തുവെച്ച് പതിഞ്ഞ സ്വരത്തില്‍ സ്വാതി പറഞ്ഞു. ''മാഷേ. . . എനിക്ക് എല്ലാം ഭേദമാകാറായിട്ടോ. . . എനിക്ക് കൂട്ടുകാരെ കാണാന്‍ കൊതിയായി മാഷേ. അതു കൊണ്ട് ഞാന്‍ അടുത്ത മാസമങ്ങു വരും. ഇനിയും വൈകിയാല്‍ പഠിക്കാന്‍ ഏറെ ഉണ്ടാകും''. മകളുടെ ഈ വാക്കുകള്‍ കേട്ട് അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞു. കൈകളില്‍ നിന്ന് വഴുതിപ്പോയ മൊബൈല്‍ താങ്ങി നിര്‍ത്താന്‍ കൃഷ്ണന്‍കുട്ടി ഏറെ പാടുപെട്ടു.
സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെടുമെന്ന് തോന്നിയ ദിവസങ്ങള്‍. പ്രാര്‍ത്ഥനയ്ക്ക് പോലും ശക്തിയുണ്ടോയെന്ന് സംശയം തോന്നിയ നിമിഷങ്ങള്‍. ആ കാലഘട്ടമെല്ലാം വെറും ഓര്‍മകളാക്കിയ ഒരച്ഛന്റെ പുത്തന്‍ പ്രതീക്ഷയാണിപ്പോള്‍ ഈ മകള്‍. തന്റെ ജീവിതത്തിന്റെ വിലപ്പെട്ട എട്ടു ദിവസങ്ങള്‍ അഗാധ നിദ്രയ്ക്ക് പകുത്തു നല്‍കിയതറിയാതെ, മൂന്നാഴ്ചയോളം നീളുന്ന ആസ്പത്രി വാസത്തിന് ഒരാഴ്ചയ്ക്കകം വിടപറയാന്‍ തയ്യാറെടുക്കുകയാണ് സ്വാതി.
ആസ്പത്രി വിട്ടാലും മാസങ്ങളോളം ചികിത്സ തുടരേണ്ടതിനാല്‍ ആസ്‌പത്രിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടെടുത്തു കഴിഞ്ഞു കൃഷ്ണന്‍കുട്ടി. ഇനി അവിടെ താമസിച്ചായിരിക്കും മകളെ തുടര്‍ ചെക്കപ്പുകള്‍ക്കായി കൊണ്ടുപോവുക. പഠിത്തം മുടങ്ങാതിരിക്കാനായി വീട്ടില്‍ വന്നു പഠിപ്പിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതിസങ്കീര്‍ണമായ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി സ്വാതിയുടെ ചിത്രം ആസ്പത്രി അധികൃതര്‍ പുറത്തുവിട്ടു. കണ്ണുകളില്‍ പഴയ കുസൃതിയും തിളക്കവും. ഏറെ സന്തോഷവതിയായാണ് സ്വാതി കാണപ്പെട്ടത്.
ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. ഭക്ഷണം കഴിക്കുന്നുണ്ട്. സംസാരശേഷിയില്‍ പുരോഗതി വരാനുണ്ട്. കടപ്പാടുകള്‍ പറഞ്ഞാല്‍ തീരില്ലെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു.
സ്വാതികൃഷ്ണയുടെ ശസ്ത്രക്രിയയ്ക്ക് ഒരു ദിവസം മുമ്പ് അമൃത ആസ്പത്രി ഗസ്റ്റ് ഹൗസിലെ 725-ാം നമ്പര്‍ മുറിയില്‍ അനിയനോട് കൃഷ്ണന്‍ കുട്ടി ചോദിച്ചു, ''ഇനി നമ്മള്‍ എന്താണ് ചെയ്യുക'' ? പോലീസ് കോണ്‍സ്റ്റബിളായ അനിയന്‍ സന്തോഷ് ഉടനെ തിരുവനന്തപുരത്തിന് പോകാം എന്നു പറഞ്ഞു. നേരെ പോയത് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്. പിന്നീട് കാര്യങ്ങള്‍ വേഗത്തിലായിരുന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മാധ്യമങ്ങള്‍, കരള്‍ പകുത്തുനല്‍കിയ ഇളയമ്മ റെയ്‌നി. . . ആര്‍ക്കൊക്കെ നന്ദി പറയണമെന്ന് കൃഷ്ണന്‍കുട്ടിക്കറിയില്ല.
സ്വാതികൃഷ്ണയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സഹായിച്ച വഴികളെ ഓര്‍ത്തെടുക്കുകയാണ് ഈ അച്ഛന്‍. ഒരു നാടിന്റെ കരളലിഞ്ഞ പ്രാര്‍ത്ഥനകളില്‍ ദൈവത്തിന്റെ കരങ്ങള്‍ അവളെ സ്പര്ശിച്ചു. അപ്പോള്‍ ശാസ്ത്രത്തിന് പോലും അത്ഭുതമായി സ്വാതികൃഷ്ണ വീണ്ടും ജീവിതത്തിലേക്ക് പിച്ചവെച്ചു. ''വല്ലാത്ത കടല്‍ നീന്തിക്കടന്ന അവസ്ഥയാണ്'' - കൃഷ്ണന്‍കുട്ടി പറഞ്ഞു. ആറു ദിവസത്തോളം അബോധാവസ്ഥയിലായിരുന്ന സ്വാതിയെ ജൂലായ് 13-നാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. അമ്മ രാജിയും അച്ഛന്‍ കൃഷ്ണന്‍ കുട്ടിയുമാണ് സ്വാതികൃഷ്ണയ്ക്ക് കൂട്ടിരിക്കുന്നത്. കരള്‍ ദാതാവ് റെയ്‌നി ആസ്പത്രി ഗസ്റ്റ് ഹൗസില്‍ സുഖം പ്രാപിച്ചുവരുന്നു.

8:40 AM
1 നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
ഒരു ഫീനിക്സ് പക്ഷിയെ പോലെ അവള്‍ ഉയിര്‍ത്തെഴുനേറ്റു
കൊച്ചി: കരുണ കാട്ടിയ ലോകത്തെ കവിള്‍ നിറഞ്ഞ ചിരിയോടെ സ്വാതി നോക്കി. കണ്ടു നിന്നവരുടെ മനസു നിറഞ്ഞു. അറിയാവുന്ന ഭാഷയില്‍ സകലരോടും നന്ദി.
കരള്‍മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക് വിധേയയായി അമൃതാ ആശുപത്രിയില്‍ കഴിയുന്ന സ്വാതിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടു. നമുക്കിടയിലേക്ക് അവള്‍ വീണ്ടും വരികയാണ്.
സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങി. ഒരാഴ്‌ചയ്‌ക്കകം ഐ.സി.യുവില്‍ നിന്നു മുറിയിലേക്കു മാറ്റാനാകും. കാലിലെ നീര് മാറിയിട്ടുണ്ട്. എങ്കിലും നടക്കുമ്പോള്‍ വേച്ചുപോകുന്നു. ഇടയ്‌ക്ക് അച്‌ഛന്റെയും അമ്മയുടെയും കൈപിടിക്കും ബാല്യത്തിലെന്ന പോലെ. കൈയ്‌ക്ക് വിറയല്‍ ഉണ്ട്. കരളിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ തുടരുന്നു. സംസാര ശേഷിയില്‍ പുരോഗതി കൈവരിക്കാനുണ്ടെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചു.
സംസാരം നന്നായി തെളിഞ്ഞിട്ടില്ലെങ്കിലും ഇന്നലെ അധ്യാപകരെയും സഹപാഠികളെയും സ്വാതി ഫോണില്‍ വിളിച്ചു. 'നിങ്ങള്‍ക്കൊക്കെ എത്ര മാര്‍ക്കു കിട്ടി?' എന്നു മാത്രമാണ് അവള്‍ക്ക് അറിയാനുണ്ടായിരുന്നത്. 'സ്വാതിക്കു കിട്ടിയ മാര്‍ക്കു തന്നെയാണ് ഞങ്ങള്‍ക്കും' കൂട്ടുകാരികളെല്ലാം ഒരേ മറുപടിയാണു പറഞ്ഞത്. ഒരു മാസം കഴിഞ്ഞ് യൂണിഫോമിട്ടു സ്‌കൂളില്‍ പോകുന്നതും കാത്തിരിക്കുകയാണ് സ്വാതി.
Posted by
MKM HSS PIRAVOM. Ph: 2242269
at
6:37 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Friday, July 27, 2012
മന്ത്രി അനൂപ് ജേക്കബിന് സ്വീകരണം നല്‍കി.
ജനമൈത്രി പോലീസ് ബീറ്റ് II ആഭുമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ന ബഹുമാനപ്പെട്ട ഭകഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിനെ എം.കെ.എം സ്കൂളിലേക്ക് സ്വീകരിച്ചാനയിക്കുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ്, വൈസ് പ്രസിഡണ്ട് അന്നമ്മ ഡോമി ,പിറവം രാജാധിരാജ സെന്‍റ് മേരീസ് കത്തീഡ്രല്‍ ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, സ്കൂള്‍ മാനേജര്‍ പി സി ചിന്നക്കുട്ടി, ഹെഡ്മാസ്റ്റര്‍ കെ വി ബാബു,പി ടി എ പ്രസിഡണ്ട് എം.ഒ.വര്‍ഗീസ്,ശ്രീമതി ഐഷ മാധവ് എന്നിവര്‍ സമീപം . |
Posted by
MKM HSS PIRAVOM. Ph: 2242269
at
9:46 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Tuesday, July 24, 2012
സ്വാതികൃഷ്ണയെ മുറിയിലേക്ക് മാറ്റി
കൊച്ചി; അടിയന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായി അമൃത ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സ്വാതികൃഷ്ണയെ റൂമിലേക്ക് മാറ്റി. ട്രാന്സ്പ്ലാന്റ് വാര്‍ഡിലുള്ള മുറിയിലേക്കാണ് തിങ്കളാഴ്ച രാത്രിയോടെ സ്വാതിയെ മാറ്റിയത്. സ്വാതിയുടെ നില തൃപ്തികരമാണ്. കരള്‍സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാബ് പരിശോധനകളുടെയും ഡോപ്ലര്‍ സ്‌കാന്‍ എന്നിവയുടെയും ഫലം തൃപ്തികരമാണ്. ഭക്ഷണവുമായി പൊരുത്തപ്പെട്ടുവരുന്നതായും ആസ്പത്രി അധികൃതര്‍ അറിയിച്ചു.
മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലായിരുന്ന സ്വാതികൃഷ്ണയെ ജൂലായ് 13-നാണ് അടിയന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. അവയവദാനം സംബന്ധിച്ച നിയമ സങ്കീര്‍ണതകള്‍ക്കു ശേഷം ഇളയമ്മ റെയ്‌നി തന്റെ കരള്‍ സ്വാതിക്ക് പകുത്ത് നല്‍കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ കാലുകള്‍ അനങ്ങുകയും കണ്ണുകള്‍ ചിമ്മുകയും ചെയ്തിരുന്നു. പിന്നീട് നാലുദിവസത്തിനുശേഷം സ്വാതി ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു.
സ്വാതിയെ മുറിയിലേക്ക് മാറ്റിയെങ്കിലും അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ മുന്‍കരുതല്‍ എടുത്തിട്ടുള്ളതായി ആസ്പത്രി മെഡിക്കല്‍ ടീം അറിയിച്ചു. അടുത്ത രണ്ടു ബന്ധുക്കളെ മാത്രമേ മുറിയില്‍ ഇരിക്കാന്‍ അനുവദിച്ചിട്ടുള്ളു. മറ്റ് സന്ദര്‍ശകരെ ആരെയും മുറിയില്‍ കയറ്റില്ല. സ്വാതിക്ക് കരള്‍ നല്‍കിയ റെയ്‌നിയെ മന്ത്രി പി.ജെ. ജോസഫ് സന്ദര്‍ശിച്ചു.
Posted by
MKM HSS PIRAVOM. Ph: 2242269
at
6:02 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Monday, July 23, 2012
പുതിയ ലക്കം കേരളശബ്ദം മാസികയില്‍ എം കെ എം ഹയര്‍ സെക്കണ്ടറി സ്കൂളിനെക്കുറിച്ച് വന്ന വാര്‍ത്ത.
Posted by
MKM HSS PIRAVOM. Ph: 2242269
at
8:16 PM
1 നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Sunday, July 22, 2012
സ്വാതി ചിരിച്ചു, കൈപൊക്കി റ്റാറ്റ പറഞ്ഞു
മോഹന്‍ലാല്‍ സ്വതിയ്ക്ക് കരള്‍ പകുത്തു നല്‍കിയ റെയിനിയെ അനുമോദിക്കുന്നു. |
പിറവം: ഒരു മാസത്തോളം നീണ്ട ഇരുണ്ട നാളുകള്‍ക്കൊടുവില്‍ പൊന്നുമോള്‍ 'കുഞ്ഞി' ചിരിച്ച് തലയാട്ടിയപ്പോള്‍ അച്ഛന്റെ മനസ്സില്‍ ആശ്വാസം. കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞ് അതിവേഗം ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സ്വാതിയെ ശനിയാഴ്ചയാണ് അച്ഛന്‍ കൃഷ്ണന്‍കുട്ടി അടുത്തു ചെന്ന് കണ്ടത്.
രാവിലെ 11മണിയോടെയാണ് അമൃത ആസ്പത്രിയിലെ തീവ്രപരിചരണവിഭാഗത്തിന്റെ ഒറ്റപ്പെട്ട മുറിയിലേയ്ക്ക് വിളിച്ച് മകളെ കാണിച്ചത്. അച്ഛന്റെ വിളി കേട്ട് കണ്ണ്തുറന്ന സ്വാതി ചിരിച്ചു. മറുപടിയായി തലയനക്കി, ചുണ്ടനക്കി, നേര്‍ത്ത ശബ്ദത്തില്‍, വായിക്കാന്‍ എന്തെങ്കിലും വേണമെന്നാവശ്യപ്പെട്ടു. മിനിറ്റുകള്‍ മാത്രം നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ അച്ഛന്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മകള്‍ കൈപൊക്കി റ്റാറ്റ നല്‍കി.
സ്വാതിക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം കുറഞ്ഞ അളവില്‍ കൊടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ചെറിയ കഷണം ദോശയും കഴിച്ചുവെന്ന് അച്ഛന്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലെ നേഴ്‌സുമാര്‍ സ്വാതിയെ കൊണ്ട് കൈകാലുകള്‍ അനക്കിക്കുന്നുണ്ട്. ശനിയാഴ്ച ഏതാനും അടി നടത്തിക്കുകയും ചെയ്തു.
അതിനിടെ സ്വാതിക്ക് കരള്‍ പകുത്ത് നല്‍കിയ ഇളയമ്മ റെയ്‌നിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും അവര്‍ നാട്ടിലേയ്ക്ക് ഉടനെ മടങ്ങുന്നില്ല. ആസ്പത്രി ഗസ്റ്റ്ഹൗസില്‍ താമസിക്കുന്ന റെയ്‌നി ആഗസ്ത് മൂന്നിന് അടുത്ത ചെക്ക്അപ്പ് കൂടി കഴിഞ്ഞിട്ടേ നാട്ടിലേയ്ക്ക് മടങ്ങുന്നുള്ളൂ. ഇടുക്കി തൊടുപുഴ ചെപ്പുകുളത്താണ് റെയ്‌നിയുടെ വീട്. ചെപ്പുകുളത്തെ വീട്ടിലേയ്ക്കുള്ള യാത്ര ദുഷ്‌കരമാണ്. ആസ്പത്രിയില്‍ ചേച്ചിയും സ്വാതിയുടെ അമ്മയുമായ രാജിയാണ് റെയ്‌നിക്ക് കൂട്ട്.
ഗസ്റ്റ് ഹൗസിലേക്ക് മാറിയ റെയ്‌നിയെ കാണാന്‍ ശനിയാഴ്ച മക്കളെത്തിയിരുന്നു. പത്തില്‍ പഠിക്കുന്ന മകള്‍ രേഷ്മയും, ആറില്‍ പഠിക്കുന്ന മകന്‍ ബേസിലും അമ്മയെ കണ്ടിട്ട് പത്ത് ദിവസത്തോളമായിരുന്നു.
മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനിലയും ശനിയാഴ്ച റെയ്‌നിയെ കാണാനെത്തിയിരുന്നു. റെയ്‌നിയെയും സ്വാതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിയേയും കണ്ട് അവര്‍ വിവരങ്ങള്‍ തിരക്കി.
അവയവദാനത്തിന് സന്നദ്ധനെന്ന് മോഹന്‍ലാല്‍.
കൊച്ചി: അവയവദാനത്തിന് സന്നദ്ധനാണെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന അവയവദാന ബോധവല്‍ക്കരണ ഡോക്യുമെന്ററിയുടെ പ്രകാശനത്തിനിടെയാണ് മോഹന്‍ലാല്‍ അവയവദാന സന്നദ്ധത അറിയിച്ചത്.അവയവദാനത്തിന്റെ പ്രാധാന്യം സാധാരണക്കാരിലെത്തിക്കുകയാണ് ഒരു കനിവിന്റെ ഓര്‍മയ്ക്കായ് എന്ന ഡോക്യുമെന്ററിയുടെ ലക്ഷ്യം. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവം ദാനം ചെയ്ത അരുണ്‍ ജോര്‍ജിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഡോക്യുമെന്ററി നിര്‍മിച്ചത്.സ്വാതീകൃഷ്ണയുടെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ.സുധീന്ദ്രനെയും സ്വാതിക്ക് കരള്‍ ദാനം ചെയ്ത ഇളയമ്മയെയും ചടങ്ങില്‍ ആദരിച്ചു.
Posted by
MKM HSS PIRAVOM. Ph: 2242269
at
6:24 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Thursday, July 19, 2012
സ്വാതി കൃഷ്ണയ്ക്ക് പഠനം നഷ്ടമാവുകയില്ല.അദ്ധ്യാപകര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസ് എടുക്കും.
കരള്‍ മാറ്റ ശസ്ത്രക്രിയക്കു വിധേയയായി അമൃത ഹോസ്പ്പിറ്റലില്‍ കഴിയുന്ന സ്വാതി കൃഷ്ണയ്ക്ക് എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസ്സ് എടുക്കും ഇതിനായി സ്വാതിയ്ക്ക് ലാപ് ടോപ്പും ഇന്റര്‍നെറ്റ് കണക്ഷനും നല്‍കും.ഒരാഴ്ചയ്ക്കുള്ളില്‍ ICU വില്‍ നിന്നും മാറ്റുമെങ്കിലും ദീര്‍ഘ നാളുകള്‍ ഹോസ്പ്പിറ്റല്‍ ഹോസ്റ്റലില്‍ കഴിയേണ്ടിവരും. ഇതിനെത്തുടര്‍ന്ന് പഠനം നഷ്ട മാകാതിരിക്കുന്നതിനായാണ് ആധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ക്ലാസ് എടുക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ എ.എ ഒനാന്‍കുഞ്ഞു പറഞ്ഞു.ക്ലാസിലെ നോട്ടുകള്‍ ഇ-മെയില്‍ മുഖേന അയക്കുകയും പാഠങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പറഞ്ഞു കൊടുക്കുകയും ചെയ്യും.എസ് എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച സ്വാതി കവയത്രി കൂടിയാണ്.
Posted by
MKM HSS PIRAVOM. Ph: 2242269
at
5:53 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
സ്വാതി ആവശ്യപ്പെട്ടു; ചോക്‌ലേറ്റും പുസ്തകങ്ങളുമെത്തി
കൊച്ചി: 'അച്ചായീ... എനിക്ക് കിറ്റ്കാറ്റ് വേണം'. അമൃത ആസ്പത്രിയിലെ ഐ.സി.യു.വിലുള്ള ഇന്റര്‍കോമിലൂടെ സ്വാതി അച്ഛനോട് ദിവസങ്ങള്‍ക്കുശേഷം ആദ്യമായി സംസാരിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ഇതായിരുന്നു. പതിഞ്ഞതാണെങ്കിലും വ്യക്തമായ ശബ്ദത്തില്‍ മകളുടെ ആവശ്യം കേട്ടപ്പോള്‍ അച്ഛന്‍ കൃഷ്ണന്‍കുട്ടിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഉടന്‍ മകളുടെ ഇഷ്ടപ്പെട്ട ചോക്‌ലേറ്റ് വാങ്ങിയെത്തി.
ബുധനാഴ്ച രാത്രി 7.30-ഓടെയായിരുന്നു കൃഷ്ണന്‍കുട്ടിക്ക് മകളുമായി സംസാരിക്കാന്‍ അവസരം ഒരുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഇളയച്ഛന്‍ സതീഷുമായും കുട്ടി സംസാരിച്ചു. വായിക്കാന്‍ പുസ്തകങ്ങളും സ്വാതി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കുറച്ച് പുസ്തകങ്ങളും സ്വാതിയുടെ അടുത്ത് എത്തിച്ചു.
സ്വാതിയുടെ നിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചാം ദിവസം ചെറിയ രീതിയിലുള്ള വ്യായാമവും സ്വാതി ചെയ്തുതുടങ്ങി. ശ്വാസോച്ഛ്വാസം സുഗമമായി നടത്താനുള്ള വ്യായാമവും മസ്സിലുകള്‍ക്ക് ശക്തി പകരാനുള്ള വ്യായാമവുമാണ് ചെയ്യുന്നത്. എട്ടുദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ സ്വാതി രണ്ടു ദിവസം മുന്‍പാണ് കണ്ണുതുറന്നത്. അതേസമയം ക്ഷീണം ഉള്ളതുകൊണ്ട് സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. രണ്ടാഴ്ചയായി കുട്ടി ഭക്ഷണം കഴിച്ചിട്ട്. അതുകൊണ്ട് ഉയര്‍ന്ന പ്രോട്ടീനുള്ള ഭക്ഷണമാണ് നല്‍കുന്നത്. അണുബാധയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണകാര്യത്തിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
വെന്റിലേറ്ററില്‍ നിന്ന് സ്വാതിയെ ഇറക്കിയിട്ട് രണ്ടു ദിവസം പിന്നിട്ടു. മൂത്രത്തിന്റെ അളവ് സാധാരണ രീതിയിലാണ്. നെഞ്ചിന്റെ എക്‌സ്‌റേ എടുത്തതില്‍ പ്രശ്‌നങ്ങളില്ല. കരളിന്റെ പ്രവര്‍ത്തനത്തിലും ഡോക്ടര്‍മാര്‍ തൃപ്തി രേഖപ്പെടുത്തി. സ്വാതിയുടെ മസ്തിഷ്‌ക പ്രവര്‍ത്തനത്തിലും പുരോഗതിയുണ്ട്. നല്ല രീതിയില്‍ പ്രതികരിക്കുകയും അല്പം സംസാരിക്കുകയും ചെയ്യുന്നുണ്ട്. ചലനശേഷിയും മെച്ചപ്പെട്ടുവരുന്നതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സ്വാതിക്ക് കരള്‍ ദാനം ചെയ്ത ഇളയമ്മ റെയ്‌നി ജോയിയെ വാര്‍ഡിലേക്ക് മാറ്റി. റെയ്‌നിക്ക് വെള്ളിയാഴ്ച ആസ്പത്രി വിടാന്‍ കഴിയും.

6:45 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Wednesday, July 18, 2012
സ്വാതിയുടെ നില തൃപ്തികരം; ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ചു
കൊച്ചി: പ്രാര്‍ത്ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കും ഉണര്‍വ് പകര്‍ന്ന് സ്വാതിയുടെ നില അതിവേഗം മെച്ചപ്പെടുന്നു. ചൊവ്വാഴ്ച സ്വാതി ആവശ്യപ്പെട്ട പ്രകാരം നാരങ്ങാനീര് നല്‍കി. തുടര്‍ന്ന് ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങള്‍ കൊടുത്തുതുടങ്ങി. സംസാരിച്ചു തുടങ്ങിയ സ്വാതി ഇടയ്ക്ക് എന്തെങ്കിലും പുസ്തകം വായിക്കാന്‍ കിട്ടണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.
കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം അമൃത ആസ്പത്രിയില്‍ കഴിയുന്ന സ്വാതികൃഷ്ണയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും അണുബാധയ്ക്കുള്ള സാധ്യത ഇപ്പോഴുമുണ്ട്.ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസം പിന്നിടുമ്പോള്‍ കരളിന്റെ പ്രവര്‍ത്തനം തൃപ്തികരമാണ്. വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയ സ്വാതി ശ്വാസോച്ഛ്വാസം നടത്തുന്നത് സാധാരണ നിലയിലാണ്. പനിയില്ല. നെഞ്ചിന്റെ എക്‌സ്‌റെ എടുത്തതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കരളില്‍ രക്തസഞ്ചാരം സാധാരണ നിലയിലാണ്. മസ്തിഷ്‌ക പ്രവര്‍ത്തനത്തില്‍ നല്ല പുരോഗതിയുണ്ട്. നല്ല രീതിയില്‍ പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. കരള്‍ ദാതാവായ റെയ്‌നിയും ആസ്പത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ചൊവ്വാഴ്ച രാവിലെ റെയ്‌നിയെ വാര്‍ഡിലേക്ക് മാറ്റി. റെയ്‌നിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ട്യൂബുകള്‍ നീക്കം ചെയ്തിട്ടുണ്ട്. സാധാരണ നിലയില്‍ ഭക്ഷണം കഴിച്ചു തുടങ്ങി. റെയ്‌നിക്ക് വെള്ളിയാഴ്ചയോടെ ആസ്പത്രിവിടാനാകുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

6:33 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Tuesday, July 17, 2012
സ്വാതീകിരണം
Posted by
MKM HSS PIRAVOM. Ph: 2242269
at
8:26 AM
1 നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
തെളിയുന്നു വീണ്ടും സ്വാതിനക്ഷത്രം
കൊച്ചി . ഒരു നാടിന്റെ മുഴുവന്‍ കരളുരുകുന്ന പ്രാര്‍ഥനകള്‍ വെറുതെയാവുന്നില്ല; എട്ടു ദിവസത്തെ അബോധാവസ്ഥയില്‍ നിന്നു പുതിയ കരളിന്റെ തുടിപ്പുമായി സ്വാതി കൃഷ്ണ (16) ബോധത്തിലേക്കു മിഴി തുറന്നു; അമ്മയെയും അച്ഛനെയും വിളിച്ചു, പ്രിയപ്പെട്ട അധ്യാപകനെ അന്വേഷിച്ചു, സംഭാഷണങ്ങളോടു പ്രതികരിച്ചു, ചലനശേഷിയും വീണ്ടുകിട്ടി.
സ്വാതിയുടെ ബോധം തെളിഞ്ഞതോടെ ആശങ്കയുടെ കടമ്പ കടന്ന സന്തോഷത്തിലാണ് ഉറ്റവരും ഡോക്ടര്‍മാരും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ഇന്നലെ രാവിലെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. വച്ചുപിടിപ്പിച്ച കരളിലേക്കുള്ള രക്തസഞ്ചാരവും മറ്റു പ്രവര്‍ത്തനങ്ങളും തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചയോടെയാണ് സ്വാതിക്കു ബോധം വീണ്ടുകിട്ടിയത്. തുടര്‍ന്ന് അമ്മ രാജിയെ വീണ്ടും ഐസിയുവിലെത്തിച്ച് മകളോടു സംസാരിപ്പിച്ചു.
രാജി പറഞ്ഞതിനോടെല്ലാം സ്വാതി തലയാട്ടി പ്രതികരിച്ചു. സ്കൂളിലെ പ്രിയപ്പെട്ട അധ്യാപകരും സഹപാഠികളും ആശുപത്രിയില്‍ എത്തിയപ്പോള്‍ ഐസിയുവിലുള്ള സ്പീക്കര്‍ ഫോണിലേക്കു വിളിച്ച് സ്വാതിയോട് സംസാരിച്ചു. അച്ഛന്‍ കൃഷ്ണന്‍കുട്ടിയും വൈകിട്ട് സ്വാതിയെക്കണ്ടു സംസാരിച്ചു. എങ്കിലും മയക്കം പൂര്‍ണമായി വിട്ടുമാറിയിട്ടില്ല. അണുബാധ ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കുന്നുണ്ട്.
Posted by
MKM HSS PIRAVOM. Ph: 2242269
at
5:54 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
സ്വാതി: സുമനസ്സുകളുടെ പ്രാര്‍ഥനയും സഹായവും മാതൃകയാകുന്നു
പിറവം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ കൊച്ചു കവയിത്രി സ്വാതികൃഷ്ണയ്ക്കായി നാട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനുതന്നെ മാതൃകയാകുന്നു.
സുമനസ്സുകളുടെ പ്രാര്‍ഥനയും സഹായപ്രവാഹവുമാണ് സ്വാതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. രോഗം മൂര്‍ഛിച്ച് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സ്വാതിയെ ആസ്പത്രിയിലാക്കിയതുമുതല് ചികിത്സാച്ചെലവുകള്‍ കണ്ടെത്തിയത് എടയ്ക്കാട്ടുവയല്‍ ഗ്രാമമാണ്. ചികിത്സാസഹായ സമിതിയംഗങ്ങള്‍ സ്വന്തം പോക്കറ്റില്‍നിന്നും, തികയാത്തത് വായ്പ വാങ്ങിയുമാണ് ആദ്യദിവസം ചെലവുകള്‍ നടത്തിയത്.
സ്വാതി പഠിക്കുന്ന പിറവം എംകെഎം സ്‌കൂളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച ആറരലക്ഷം രൂപ ശസ്ത്രക്രിയ നടന്ന അന്നുതന്നെ കിട്ടിയത് വലിയ പ്രയോജനംചെയ്തു. എടയ്ക്കാട്ടുവയലിലെ, സ്വാതികൃഷ്ണ ചികിത്സാ സഹായസമിതി ഞായറാഴ്ച ഒറ്റദിവസംകൊണ്ട് പഞ്ചായത്തില്‍നിന്നും 17ലക്ഷമാണ് സമാഹരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍ രക്ഷാധികാരിയായുള്ള സമിതി തിങ്കളാഴ്ച രാവിലെ ആ പണം ബാങ്കിലടച്ചു.
നില മെച്ചപ്പെട്ട സ്വാതി, എംകെഎമ്മിലെ തന്റെ ചില അധ്യാപകരെ തിരക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ ഏതാനും അധ്യാപകരും കുട്ടികളും ആസ്പത്രിയിലെത്തി. അധ്യാപകരായ സിജി എബ്രഹാം, മേരി ജോസഫ്, ബെന്നി വി. വര്‍ഗീസ് എന്നിവരും സ്വാതിയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കാന്‍ മുന്നിട്ടിറങ്ങിയ ചങ്ങാതിമാരായ ഷാന ഷാജി, ബേസില്‍ സണ്ണി എന്നിവരുമാണ് ആസ്പത്രിയിലെത്തിയത്. ഇവരില്‍ സ്വാതിയെ പഠിപ്പിക്കുന്ന സിജി എബ്രഹാമിന്റെയും മേരി ജോസഫിന്റെയും ശബ്ദം ഐസിയുവിലെ ഇന്റര്‍കോമിലൂടെ സ്വാതി കേട്ടു. ശബ്ദം തിരിച്ചറിഞ്ഞ സ്വാതി ആശാവഹമായ രീതിയില്‍ പ്രതികരിച്ചുവെന്ന് അധ്യാപകന്‍ ബെന്നി വി. വര്‍ഗീസ് പറഞ്ഞു.
അതിനിടെ, എംകെഎമ്മില്‍നിന്നുള്ള രണ്ടാംഗഡു, രണ്ടരലക്ഷം രൂപ സ്വാതിക്ക് കരള്‍ പകുത്തുനല്‍കി മാതൃക കാണിച്ച ഇളയമ്മ റെയ്‌നി ജോയിക്ക് കൈമാറി. ആസ്പത്രി ഐസിയുവില്‍വച്ചാണ് തുകയ്ക്കുള്ള ചെക്ക് റെയ്‌നിക്ക് നല്‍കിയത്.
Posted by
MKM HSS PIRAVOM. Ph: 2242269
at
5:37 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
Swathi Krishna
Subscribe to:
Posts (Atom)
കമന്റുകള്‍
മലയാളം ടൈപ്പിംഗ്
മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
NSS CAMP - Silent Valey National Park
ജനപ്രിയ പോസ്റ്റുകള്‍
-
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല് പേജ് . (ചിത്രത്തില് ക്ലിക്ക് ചെയ്യുക. മനുഷ്യനെ സമൂഹ ജീവിയായി വളര്ത്തുന്നതില് ഏറ്റവുമധികം പങ്ക്...
-
ചിത്രത്തില് ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്ത...
-
തന്റെ മകന്‍ പഠിക്കുന്ന സ്കൂളിലെ അധ്യാപകന്‍ അമേരിക്കന് പ്രസിഡണ്ട് അബ്രഹാം ലിങ്കണ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ല...
-
നോട്ടീസ് വായിക്കുനതിനു ചിത്രത്തില് ക്ലിക്ക് ചെയ്യുക
-
പ്രിന്‍സിപ്പാള്‍ എ . എ . ഓനന് കുഞ്ഞു , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ് മഞ്ജുഷ ടീച്ചര്‍ എന്നിവര്‍ കുട്ടികളോട...
-
ലോക പരിസ്ഥിതി ദിനം - ജൂണ്‍ 5 പത്തു പുത്രന്മാര്ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്ഷഭാരതം നല്‍കിയത്. അത്രയേറെ പ...
-
ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഹൈസ്കൂള്‍, യു പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്ഷ വിദ്യാര്ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റ...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്ഷ വിദ്യാര്ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ...
-
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ വാര്ഡ് മെമ്പര് ബിജു റെജി മരം നടുന്നു.ഹെഡ് മാസ്റ്റര്‍ കെ വി ബാബു, ...