

കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം അമൃത ആസ്പത്രിയില്‍ കഴിയുന്ന സ്വാതികൃഷ്ണയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും അണുബാധയ്ക്കുള്ള സാധ്യത ഇപ്പോഴുമുണ്ട്.ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസം പിന്നിടുമ്പോള്‍ കരളിന്റെ പ്രവര്‍ത്തനം തൃപ്തികരമാണ്. വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയ സ്വാതി ശ്വാസോച്ഛ്വാസം നടത്തുന്നത് സാധാരണ നിലയിലാണ്. പനിയില്ല. നെഞ്ചിന്റെ എക്‌സ്‌റെ എടുത്തതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കരളില്‍ രക്തസഞ്ചാരം സാധാരണ നിലയിലാണ്. മസ്തിഷ്‌ക പ്രവര്‍ത്തനത്തില്‍ നല്ല പുരോഗതിയുണ്ട്. നല്ല രീതിയില്‍ പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. കരള്‍ ദാതാവായ റെയ്‌നിയും ആസ്പത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ചൊവ്വാഴ്ച രാവിലെ റെയ്‌നിയെ വാര്‍ഡിലേക്ക് മാറ്റി. റെയ്‌നിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ട്യൂബുകള്‍ നീക്കം ചെയ്തിട്ടുണ്ട്. സാധാരണ നിലയില്‍ ഭക്ഷണം കഴിച്ചു തുടങ്ങി. റെയ്‌നിക്ക് വെള്ളിയാഴ്ചയോടെ ആസ്പത്രിവിടാനാകുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.