എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ വാര്‍ഷിക ക്യാമ്പിനോടനുബന്ധിച്ചു സംസ്ഥാനതല പരിപാടിയുടെ ഭാഗമായി എന്‍ എസ് എസ് അംഗങ്ങള്‍ പൊതുജനങ്ങള്‍ക്കായി ബോഡി മാസ്സ് ഇന്‍ടക്സ് (BMI ) നിര്‍ണ്ണയം നടത്തി.ആധുനിക മനുഷ്യന്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ ആരോഗ്യ പ്രശ്നമായ "ജീവിതശീല രോഗങ്ങള്‍" തിരിച്ചരിയുന്നതിനായിരുന്നു പരിപാടി. പിറവം CHC യുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ മൂന്നു ബൂത്തുകള്‍ ക്രമീകരിച്ചിരുന്നു. 'BMI കാര്‍ഡും', 'ആരോഗ്യത്തിലേക്കു ഈ വഴി ' എന്ന ലഘു ലേഖയും വിതരണം ചെയ്തു. CHC സൂപ്രണ്ട് ഡോ നസീമ നജീബ്, പി ടി എ പ്രസിഡണ്ട് ശ്രീ എം ഒ വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു , എന്‍ എസ് എസേ പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്,ശ്രീ ഷാജി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
Wednesday, December 29, 2010
പൊതു ജനാരോഗ്യ സൂചികയുമായി എന്‍ എസ് എസ് അംഗങ്ങള്‍
Posted by
MKM HSS PIRAVOM. Ph: 2242269
at
8:04 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
NSS,
പ്ലസ് ടു

Monday, December 27, 2010
സാമൂഹ്യ സേവനവുമായി വിദ്യാര്‍ഥികള്‍ ഗ്രാമങ്ങളിലേക്ക്.
എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് വാര്‍ഷിക സപ്ത ദിന സഹവാസ ക്യാമ്പ് എം ജെ ജേക്കബ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.പ്രോജക്റ്റ് വര്‍ക്കുകള്‍ , സാമൂഹ്യ സേവന പരിപാടികള്‍ ,വിദ്യാര്‍ത്ഥികളെ കര്‍മ്മോല്സുകരാക്കുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുന്ന വിവിധ പരിപാടികള്‍ എന്നിവ ക്യാമ്പില്‍ ഉണ്ടായിരുന്നു.കാരൂര്‍ സെന്റ് ഗ്രിഗോറിയോസ് യു പി സ്കൂളില്‍ നടന്ന ചടങ്ങില്‍ മണീട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പോള്‍ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു.V H C ഡയറക്ടര്‍ ഡോ. ജോണി കെ ജോണ്‍ മുഖ്യ പ്രഭാക്ഷണം നടത്തി.ഡോ. ഉല്ലാസ് ജോര്‍ജ്, പഞ്ചായത്തംഗം ശ്രീമതി ശ്യാമ പി ദേവരാജന്‍,മാനേജര്‍ ശ്രീ പി സി ചിന്നകുട്ടി, പ്രിന്‍സിപ്പല്‍ ശ്രീ എ എ ഓനന്‍കുഞ്ഞു,കാരൂര്‍ സെന്റ് ഗ്രിഗോറിയോസ് യു പി സ്കൂള്‍ മാനേജര്‍ എം യു പൗലോസ്,ഹെഡ്മിസ്ട്രസ്സ് എല്‍സമ്മ വര്‍ഗീസ്, പി ടി എ പ്രസിഡണ്ട് എം ഒ വര്‍ഗീസ്,ശ്രീ ഷാജി വര്‍ഗീസ്,അലോക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ് സ്വാഗതവും ശ്രീ സിജി എബ്രഹാം നന്ദിയും പറഞ്ഞു.
Posted by
MKM HSS PIRAVOM. Ph: 2242269
at
6:31 PM
1 നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
NSS,
പഠന ക്യാമ്പ്,
പ്ലസ് ടു

Wednesday, December 22, 2010
ആദരാഞ്ജലികള്‍...
കരിങ്ങാച്ചിറ: യാക്കോബായ സഭയിലെ സീനിയര്‍ വൈദീകനും പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രഥമ ഹെഡ് മാസ്റ്ററും ആയിരുന്ന റവ ഫാ പി.പി. ജോസഫ് (നടാപുഴ അച്ചന്‍) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. സ്കൂളില്‍ കൂടിയ അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു അനുശോചനം രേഖപ്പെടുത്തി.
യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാ: പി.പി. ജോസഫ്
കരിങ്ങാച്ചിറ: യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികനും സുറിയാനി ഭാഷാ പണ്ഡിതനുമായ ഫാ. പി.പി. ജോസഫ് (നടാപ്പുഴ അച്ചന്‍-93) അന്തരിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയില്‍നിന്ന് ''മല്‍ഫോനൊനാ സീഹോ''-പദവിയും, സഭയിലെ വിശിഷ്ട സേവനത്തിന് മോര്‍ ഏലിയാസ് തൃതീയന്‍ മെഡലും, മോര്‍ അപ്രേം ദി സിറിയന്‍ മെഡലും ലഭിച്ചിട്ടുണ്ട്.
കരിങ്ങാച്ചിറ കറുത്തേടത്ത് പെലപ്പിള്ളില്‍ ഐപ്പ് പോത്തന്‍േറയും അന്നമ്മയുടേയും മകനാണ്.
യാക്കോബായ സഭയിലെ നിരവധി മെത്രാപ്പോലീത്തമാരുടേയും വൈദികരുടേയും സുറിയാനി മല്‍പ്പാനാണ് ഫാ. പി.പി. ജോസഫ്. കൊച്ചി ഭദ്രാസന വൈദിക സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1933 ജൂലൈ 23ന് ആലുവയിലെ വലിയ തിരുമേനി പരിശുദ്ധനായ പൗലോസ് മോര്‍ അത്താനാസിയോസില്‍ നിന്ന് ഇദ്ദേഹം ശെമ്മാശപട്ടം സ്വീകരിച്ചു. 1936 മാര്‍ച്ച് ഒന്നിന് വൈദിക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബി.എ. ബിരുദവും, തിരുവനന്തപുരം ഗവ. ട്രെയിനിങ്ങ് കോളേജില്‍നിന്ന് ബി.റ്റി. ബിരുദവും നേടി. നാല്പത്തി ആറുവര്‍ഷം കരിങ്ങാച്ചിറ കത്തീഡ്രല്‍ വികാരിയായിരുന്ന ഫാ. പി.പി. ജോസഫ്, ചെറുതോട്ടുകുന്നേല്‍, വേളൂര്‍, കടുംഗമംഗലം, അമ്പലമുകള്‍ എന്നീ പള്ളികളിലും വികാരിയായിരുന്നു. ഇരുമ്പനം ഹൈസ്‌കൂള്‍ അധ്യാപകന്‍, പിറവം എം.കെ.എം. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍, വെണ്ണിക്കുളം സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ സ്ഥാപക മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ബ്രഹ്മപുരം ഓളങ്ങാട്ട് മൂലയില്‍ പരേതയായ അന്നമ്മ. മക്കള്‍: ആനി ജോസ് (റിട്ട: പ്രധാനാധ്യാപിക), പി.ഐ. ശോശാമ്മ (റിട്ട: പ്രിന്‍സിപ്പല്‍), ശാന്താ ജോര്‍ജ്(റിട്ട. പ്രിന്‍സിപ്പല്‍) മേഴ്‌സി കുര്യാക്കോസ്, ഫിലിപ്പ് (റിട്ട. ചീഫ് പ്ലാനര്‍ ജിസിഡിഎ). മരുമക്കള്‍: ഒ.ജെ. യോഹന്നാന്‍, ടി.യു. ജോര്‍ജ്, ഡോ. ഐസക് കുര്യാക്കോസ്, മോളി ഫിലിപ്പ്, പരേതനായ ടി.യു. ഉലഹന്നാന്‍. സഹോദരങ്ങള്‍: പി.പി. തോമസ് (റിട്ട: ഇന്‍ഡസ്ട്രീസ് ജോയിന്റ് ഡയറക്ടര്‍), പരേതരായ കുഞ്ഞെളച്ചി, മറിയാമ്മ. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ കത്തീഡ്രല്‍ സെമിത്തേരിയില്‍.

6:32 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
അനുശോചനം

Monday, December 20, 2010
അനുമോദനങ്ങള്‍
പിറവം: യു പി വിഭാഗം ജില്ല കലോല്‍സവത്തില്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം കെ എം ഹൈസ്കൂളിലെ അനഘ ജയ്‌മോനെ പിറവം വലിയപള്ളി ഇടവക സംഗമത്തോഡനുബന്ധിച്ചു ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പുരസ്കാരം നല്‍കി ആദരിക്കുന്നു. പിറവം എം.എല്‍.എ ശ്രീ എം ജെ ജേക്കബ്, അഭി.മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപോലീത്ത ,പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ് എന്നിവര്‍ സമീപം.
Posted by
MKM HSS PIRAVOM. Ph: 2242269
at
3:25 PM
1 നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
അനുമോദനങ്ങള്‍,
യുവജനോത്സവം

Tuesday, December 14, 2010
അനുമോദനങ്ങള്‍
എറണാകുളം ജില്ല കലോത്സവത്തില്‍ യു പി വിഭാഗം നാടോടി നൃത്തത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടിയ പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ അനഘ ജയ് മോന്‍.
Posted by
MKM HSS PIRAVOM. Ph: 2242269
at
1:22 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
യുവജനോത്സവം

കലോത്സവം നിറങ്ങളുടെ ഉത്സവമായി കുട്ടികളുടെ ഘോഷയാത്ര
മൂവാറ്റുപുഴ: കുട്ടികളുടെ ഘോഷയാത്രയിലാണ് കലോത്സവത്തിന്റെ ഭംഗിയെന്ന് ഒരിക്കല്‍ക്കൂടി ഏവരും സമ്മതിച്ചു. ആവേശവും സന്തോഷവും പകര്‍ന്ന് നൂറുകണക്കിന് കുട്ടികള്‍ നഗരഹൃദയത്തിലൂടെ കടന്നുപോയി. അറിവിന്റെയും സാങ്കേതിക ജ്ഞാനത്തിന്റെയും നേര്‍ക്കാഴ്ചകള്‍ക്കൊപ്പം മനുഷ്യദുരയുടെ ഭീഷണികളും കുട്ടികള്‍ ഘോഷയാത്രയില്‍ അവതരിപ്പിച്ചു.
കൊച്ചുകുട്ടികളുടെ കലാരൂപങ്ങളും അഴകുവിരിയിച്ച വേഷവിധാനങ്ങളും നാടന്‍കലാരൂപങ്ങളുമെല്ലാം ഘോഷയാത്രയില്‍ നിരന്നു.
അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവവും കുട്ടികള്‍ നിശ്ചലദൃശ്യമായി അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 28 സംസ്ഥാനങ്ങളിലെയും വേഷമണിഞ്ഞ കുട്ടികളും ദേശീയപതാകയുടെ ഓരോ നിറങ്ങളായി ഓരോ സംഘം കുട്ടികള്‍ അണിനിരന്നതും കാഴ്ചയായി. എന്‍ഡോസള്‍ഫാന്‍ ദുരിതം, കമ്പ്യൂട്ടര്‍-സൈബര്‍ അതിപ്രസരം കുട്ടികളുടെ ജീവിതത്തില്‍ നടത്തുന്ന കടന്നുകയറ്റം, ബലൂണ്‍ വിസ്മയങ്ങള്‍, ചിത്രശലഭക്കാഴ്ചയായി മാറിയ കൊച്ചുകുട്ടികള്‍, നാടന്‍ കലാരൂപങ്ങള്‍ ഘോഷയാത്രകളില്‍ എന്നും മുറതെറ്റാതെ എത്തുന്ന ഭാരതാംബ തുടങ്ങിയ ദൃശ്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

കൃത്യതയും സമയനിഷ്ഠയും പാലിച്ച ഘോഷയാത്ര മൂവാറ്റുപുഴ ഗവ. മോഡല്‍ എച്ച്എസ്എസ് മൈതാനിയില്‍ നിന്നാണ് സമ്മേളന നഗരിയായ ടൗണ്‍ ഹാളിലെത്തിയത്. കുട്ടികള്‍ക്ക് അലച്ചിലില്ലാതെ ഘോഷയാത്ര ഒരുക്കിയതും ഉദ്ഘാടന സമ്മേളനം സമയത്തുതുടങ്ങി അവസാനിപ്പിച്ചതും സംഘാടന മികവായി.
Posted by
MKM HSS PIRAVOM. Ph: 2242269
at
7:26 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
യുവജനോത്സവം

Sunday, December 12, 2010
ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി
മൂവാറ്റുപുഴ: എറണാകുളം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം മൂവാറ്റുപുഴയില്‍ തുടങ്ങി. ശനിയാഴ്ച രാവിലെ മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.കെ. ദേവി പതാക ഉയര്‍ത്തി.
നഗരസഭാ ഉപസമിതി ചെയര്‍മാന്‍മാരായ കെ.ജി. അനില്‍കുമാര്‍, നിസ്സ അഷറഫ്, കെ.എം. കബീര്‍ കൗണ്‍സിലര്‍മാരായ ആര്യ സജി, ബീന വിനയന്‍, മിനി രാജന്‍, പ്രതിപക്ഷ നേതാവ് പി.എസ്. സലിം ഹാജി, എസ്. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ 15 വേദികളിലാണ് ശനിയാഴ്ച മത്സരങ്ങള്‍ നടന്നത്. രചനാമത്സരങ്ങള്‍ ഇതോടെ പൂര്‍ത്തിയായി.
നഗരസഭാ ഉപസമിതി ചെയര്‍മാന്‍മാരായ കെ.ജി. അനില്‍കുമാര്‍, നിസ്സ അഷറഫ്, കെ.എം. കബീര്‍ കൗണ്‍സിലര്‍മാരായ ആര്യ സജി, ബീന വിനയന്‍, മിനി രാജന്‍, പ്രതിപക്ഷ നേതാവ് പി.എസ്. സലിം ഹാജി, എസ്. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ 15 വേദികളിലാണ് ശനിയാഴ്ച മത്സരങ്ങള്‍ നടന്നത്. രചനാമത്സരങ്ങള്‍ ഇതോടെ പൂര്‍ത്തിയായി.
Posted by
MKM HSS PIRAVOM. Ph: 2242269
at
7:01 AM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
യുവജനോത്സവം

Wednesday, December 1, 2010
ലോക എയിഡ്സ് ദിനത്തില്‍ സാമൂഹ്യ അവബോധന റാലി നടത്തി.
എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് വോളന്‍ഡിയേഴ്സ് ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു നടത്തിയ സാമൂഹ്യ അവബോധന റാലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ് ഫ്ലാഗ് ഓഫ് ചെയുന്നു.

ഹൈ സ്കൂളില്‍ നടന്ന പ്രത്യാക അസംബ്ലിയില്‍ കുട്ടികളും അധ്യാപകരും 'റെഡ് റിബണ്‍ " ധരിച്ചു എയിഡ്സ് ദിന പ്രതിഞ്ജ എടുത്തു.ഹെഡ് മാസ്റെര്‍ ശ്രീ കെ വി ബാബു എയിഡ്സ് ദിന സന്ദേശം നല്‍കി.തുടര്‍ന്ന് നടന്ന സെമിനാറില്‍ എയിഡ്സ് തടയുന്നതിനെകുറിച്ചു കുട്ടികള്‍ക്ക് ബോതവല്‍ക്കരണം നടത്തി.
Posted by
MKM HSS PIRAVOM. Ph: 2242269
at
7:21 PM
0
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ പോസ്റ്റ് ചെയ്യുക.
Labels:
NSS,
പ്ലസ് ടു

Subscribe to:
Posts (Atom)
കമന്റുകള്‍
മലയാളം ടൈപ്പിംഗ്
മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ് ചെയ്യുക.
NSS CAMP - Silent Valey National Park
ജനപ്രിയ പോസ്റ്റുകള്‍
-
മാതൃഭൂമിയുടെ അധ്യാപകദിനം സ്പെഷ്യല് പേജ് . (ചിത്രത്തില് ക്ലിക്ക് ചെയ്യുക. മനുഷ്യനെ സമൂഹ ജീവിയായി വളര്ത്തുന്നതില് ഏറ്റവുമധികം പങ്ക്...
-
ചിത്രത്തില് ക്ലിക്ക് ചെയ്താല് വലുതായി കാണാം നാഗാസാക്കി ദിനത്തോടനുബന്ധിച്ചു നാളെ എം.കെ.എം സ്കൂളില്‍ നിന്നും പിറവത്തെ യുദ്ധ സ്മാരകത്ത...
-
തന്റെ മകന് പഠിക്കുന്ന സ്കൂളിലെ അധ്യാപകന്‍ അമേരിക്കന് പ്രസിഡണ്ട് അബ്രഹാം ലിങ്കണ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ല...
-
നോട്ടീസ് വായിക്കുനതിനു ചിത്രത്തില് ക്ലിക്ക് ചെയ്യുക
-
പ്രിന്‍സിപ്പാള്‍ എ . എ . ഓനന് കുഞ്ഞു , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി വി വര്‍ഗീസ് മഞ്ജുഷ ടീച്ചര് എന്നിവര്‍ കുട്ടികളോട...
-
ലോക പരിസ്ഥിതി ദിനം - ജൂണ് 5 പത്തു പുത്രന്മാര്ക്കു തുല്യമായ സ്ഥാനമാണ് ഒരു വൃക്ഷത്തിന് ആര്ഷഭാരതം നല്കിയത്. അത്രയേറെ പ...
-
ഹെല്ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഹൈസ്‌കൂള്‍, യു പി വിഭാഗം കുട്ടികള്ക്കായി ക്വിസ് മത്സരം നടത്തി.ഇരു വിഭാഗങ്ങളിലുമായി നൂറോളം കുട്ടികള്‍...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്ഷ വിദ്യാര്ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ്റ...
-
പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാംവര്ഷ വിദ്യാര്ത്ഥിനി സ്വാതി കൃഷ്ണ (17 ) യാണ് മഞ്ഞപിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പ്പിറ...
-
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ വാര്ഡ് മെമ്പര് ബിജു റെജി മരം നടുന്നു.ഹെഡ് മാസ്റ്റര്‍ കെ വി ബാബു, ...