കരിങ്ങാച്ചിറ: യാക്കോബായ സഭയിലെ സീനിയര്‍ വൈദീകനും പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രഥമ ഹെഡ് മാസ്റ്ററും ആയിരുന്ന റവ ഫാ പി.പി. ജോസഫ് (നടാപുഴ അച്ചന്‍) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. സ്കൂളില്‍ കൂടിയ അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു അനുശോചനം രേഖപ്പെടുത്തി.
യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാ: പി.പി. ജോസഫ്
കരിങ്ങാച്ചിറ: യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികനും സുറിയാനി ഭാഷാ പണ്ഡിതനുമായ ഫാ. പി.പി. ജോസഫ് (നടാപ്പുഴ അച്ചന്‍-93) അന്തരിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയില്‍നിന്ന് ''മല്‍ഫോനൊനാ സീഹോ''-പദവിയും, സഭയിലെ വിശിഷ്ട സേവനത്തിന് മോര്‍ ഏലിയാസ് തൃതീയന്‍ മെഡലും, മോര്‍ അപ്രേം ദി സിറിയന്‍ മെഡലും ലഭിച്ചിട്ടുണ്ട്.
കരിങ്ങാച്ചിറ കറുത്തേടത്ത് പെലപ്പിള്ളില്‍ ഐപ്പ് പോത്തന്‍േറയും അന്നമ്മയുടേയും മകനാണ്.
യാക്കോബായ സഭയിലെ നിരവധി മെത്രാപ്പോലീത്തമാരുടേയും വൈദികരുടേയും സുറിയാനി മല്‍പ്പാനാണ് ഫാ. പി.പി. ജോസഫ്. കൊച്ചി ഭദ്രാസന വൈദിക സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1933 ജൂലൈ 23ന് ആലുവയിലെ വലിയ തിരുമേനി പരിശുദ്ധനായ പൗലോസ് മോര്‍ അത്താനാസിയോസില്‍ നിന്ന് ഇദ്ദേഹം ശെമ്മാശപട്ടം സ്വീകരിച്ചു. 1936 മാര്‍ച്ച് ഒന്നിന് വൈദിക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബി.എ. ബിരുദവും, തിരുവനന്തപുരം ഗവ. ട്രെയിനിങ്ങ് കോളേജില്‍നിന്ന് ബി.റ്റി. ബിരുദവും നേടി. നാല്പത്തി ആറുവര്‍ഷം കരിങ്ങാച്ചിറ കത്തീഡ്രല്‍ വികാരിയായിരുന്ന ഫാ. പി.പി. ജോസഫ്, ചെറുതോട്ടുകുന്നേല്‍, വേളൂര്‍, കടുംഗമംഗലം, അമ്പലമുകള്‍ എന്നീ പള്ളികളിലും വികാരിയായിരുന്നു. ഇരുമ്പനം ഹൈസ്‌കൂള്‍ അധ്യാപകന്‍, പിറവം എം.കെ.എം. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍, വെണ്ണിക്കുളം സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ സ്ഥാപക മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ബ്രഹ്മപുരം ഓളങ്ങാട്ട് മൂലയില്‍ പരേതയായ അന്നമ്മ. മക്കള്‍: ആനി ജോസ് (റിട്ട: പ്രധാനാധ്യാപിക), പി.ഐ. ശോശാമ്മ (റിട്ട: പ്രിന്‍സിപ്പല്‍), ശാന്താ ജോര്‍ജ്(റിട്ട. പ്രിന്‍സിപ്പല്‍) മേഴ്‌സി കുര്യാക്കോസ്, ഫിലിപ്പ് (റിട്ട. ചീഫ് പ്ലാനര്‍ ജിസിഡിഎ). മരുമക്കള്‍: ഒ.ജെ. യോഹന്നാന്‍, ടി.യു. ജോര്‍ജ്, ഡോ. ഐസക് കുര്യാക്കോസ്, മോളി ഫിലിപ്പ്, പരേതനായ ടി.യു. ഉലഹന്നാന്‍. സഹോദരങ്ങള്‍: പി.പി. തോമസ് (റിട്ട: ഇന്‍ഡസ്ട്രീസ് ജോയിന്റ് ഡയറക്ടര്‍), പരേതരായ കുഞ്ഞെളച്ചി, മറിയാമ്മ. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ കത്തീഡ്രല്‍ സെമിത്തേരിയില്‍.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.