എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് വോളന്‍ഡിയേഴ്സ് ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു നടത്തിയ സാമൂഹ്യ അവബോധന റാലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ് ഫ്ലാഗ് ഓഫ് ചെയുന്നു.
എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് വോളന്‍ഡിയേഴ്സ് ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു പിറവം പട്ടണത്തില്‍ സാമൂഹ്യ അവബോധന റാലി നടത്തി.H I V യെക്കുറിച്ച് അവബോധം ജനിപ്പിക്കുന്നതിനായി അന്താരാഷ്ട്രതലത്തില്‍ അഗീകരിച്ചിരിക്കുന്ന ചിഹ്നം ആയ 'റെഡ് റിബണ്‍' ധരിച്ചു എല്ലാ വിദ്യാര്‍ഥികളും അസംബ്ലിയില്‍ അണിനിരന്നു. തുടര്‍ന്ന് എയിഡ്സ് ബാധിതരോട് ഐക്യധാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും ,തങ്ങളുടെ സാമൂഹ്യ കടമ നിര്‍വ്വഹിക്കുമെന്നും പ്രതിഞ്ജ എടുത്തു.പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ് റാലി ഫ്ലാഗ് ഓഫ് ചെയ്തു..ആയിട്സ് ബോധന സന്ദേശമടങ്ങിയ പ്ലാകാര്‍ഡുമായി വിദ്യാര്‍ഥികള്‍ ടൌണില്‍ പ്രചാരണം നടത്തി.മാനേജര്‍ ശ്രീ പി സി ചിന്നകുട്ടി, ഡയറക്ടര്‍ ശ്രീ ജോണ്‍ കുംബ്ലശേരില്‍, പി ടി എ പ്രസിഡണ്ട് ശ്രീ എം ഒ വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, എന്‍ എസ് എസ് പ്രൊഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ് ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി സാറാമ്മ കുര്യാക്കോസ്, അദ്ധ്യാപകരായ ശ്രീ ഷാജി വര്‍ഗീസ്, ശ്രീ അഭിലാഷ് കെ , ശ്രീ സിജി എബ്രാഹം,ശ്രീമതി പ്രിയ എസ് നായര്‍, വിദ്ധ്യാര്‍ഥി പ്രതിനിധികളായ അലോക് തോമസ്,റിനീത് വിജയന്‍, ഷെല്‍ജി കെ സ്റ്റീഫന്‍ , ബിബി പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഹൈ സ്കൂളില്‍ നടന്ന പ്രത്യാക അസംബ്ലിയില്‍ കുട്ടികളും അധ്യാപകരും 'റെഡ് റിബണ്‍ " ധരിച്ചു എയിഡ്സ് ദിന പ്രതിഞ്ജ എടുത്തു.ഹെഡ് മാസ്റെര്‍ ശ്രീ കെ വി ബാബു എയിഡ്സ് ദിന സന്ദേശം നല്‍കി.തുടര്‍ന്ന് നടന്ന സെമിനാറില്‍ എയിഡ്സ് തടയുന്നതിനെകുറിച്ചു കുട്ടികള്‍ക്ക് ബോതവല്‍ക്കരണം നടത്തി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.