Saturday, July 14, 2012

ഫേസ് ബുക്ക്‌ സുഹൃത്തുക്കളെ നന്ദി... നന്ദി... നന്ദി...

ഫേസ് ബുക്കിലൂടെയും ബ്ലോഗിലൂടെയും സ്വാതിയുടെ രോഗവിവരം അറിഞ്ഞു അനേകം പേരാണ് സഹായഹസ്തവുമായി വന്നത്.കേരളത്തില്‍ ആദ്യമായിട്ടായിരിക്കും ഫേസ് ബുക്ക്‌ വഴി ഇത്ര വലിയ സഹായം ലഭിക്കുന്നത്.അക്കൌണ്ടില്‍ ഏകദേശം ഫേസ് ബുക്കിലൂടെ മാത്രം 400000/-(4 ലക്ഷം) രൂപയ്ക്കുമേല്‍ ലഭിച്ചിരിക്കുന്നു. എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.
സാമ്പത്തിക സഹായത്തിലുപരി ഓപ്പറേഷന് വേണ്ട സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതിനായും ഫേസ് ബുക്ക്‌ സുഹൃത്തുക്കള്‍ സഹായിച്ചു.തിരുവനന്തപുരം സെക്രട്ടറിയെറ്റിലെ SBT ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ സാറിനെ നന്ദിയോടെ ഓര്‍ക്കുന്നു. ആരോഗ്യവകുപ്പിന്റെ ഓഫീസില്‍ അദ്ദേഹം നിരന്തരം ബന്ധപ്പെട്ടു.വില്ലേജ് ഓഫീസില്‍ നിന്നുള്ള പേപ്പറുകള്‍ പെട്ടന്ന് ലഭിക്കുന്നതിനായി സഹായം ചെയ്തു തന്ന കണ്ണൂര്‍ സീനിയര്‍ തഹസിധാര്‍ റെയ്നിമോള്‍,കോടതിയിലൂടെയുള്ള നിയമ സഹായം വാഗ്ദാനം ചെയ്യുകയും, പേപ്പറുകള്‍ തയാറാക്കുവാന്‍ സഹായിക്കുകയും ചെയ്ത Adv മനു പ്രഭു,സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. രാജസിംഹം,നിയമപരമായ അനുമതി ലഭിക്കില്ലന്നു ഉറപ്പായപ്പോള്‍ 11 /07 /2012 ബുധനാഴ്ച രാതി 8 മണിയ്ക്ക് മംഗളം പത്രത്തിലെ ജെബി പോളിനെ വിളിച്ചു പറയുകയും,ഓഫീസില്‍ നിന്നും ഇറങ്ങിയ ജെബി പോള്‍ തിരിച്ചു ഓഫീസില്‍ ചെല്ലുകയും,വളരെ പ്രാധാന്യത്തില്‍ പിറ്റേ ദിവസത്തെ മംഗളം പത്രത്തില്‍ ഒന്നാം പേജില്‍ ന്യൂസ്‌ കൊടുക്കുകയും ചെയ്തു.എല്ലാ വഴിയും അടഞ്ഞു നിന്നപ്പോള്‍ പത്ര വാര്‍ത്ത വന്നത് കൊണ്ട് മാത്രം ഒരു ദിവസം കൊണ്ട് 45 പേപ്പറുകള്‍ പല വകുപ്പുകളില്‍ നിന്നായി റെഡി ആയി.
മംഗളം വാര്‍ത്തയെ തുടര്‍ന്ന് മലയാള മനോരമ ചാനലും,ഇന്ത്യ വിഷന്‍ ചാനലും വന്‍ പ്രാധാന്യത്തില്‍ വാര്‍ത്ത കൊടുത്ത് സഹായിച്ചു.വ്യാഴാഴ്ച എല്ലാ മാദ്യമങ്ങളും സ്വാതിയുടെ അവസ്ഥ വന്‍ പ്രാധാന്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.സഹായം അഭ്യര്‍ഥിച്ചു ഇട്ട പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു സഹായിച്ചവര്‍ക്കും വിദേശ മലയാളികള്‍ക്കും പ്രത്യേകം നന്ദി. എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും മാത്രം ചേര്‍ന്ന് അഞ്ചു ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്.കുട്ടികളെയും അവരുടെ രക്ഷ കര്‍ത്താക്കളെയും നന്ദിയോടെ സ്മരിക്കുന്നു.സ്വാതിയുടെ ഓപ്പറേഷന് മാത്രം 20 ലക്ഷത്തോളം രൂപ ചിലവുണ്ട്. കൂടാതെ ആയുഷ്ക്കാലം മുഴുവന്‍ മാസം 8000 ത്തോളം രൂപയുടെ മരുന്ന് ആവശ്യമായി വരും.തുടര്‍ ചികത്സയ്ക്കും ഭീമമായ തുക കണ്ടത്തെണ്ടിയിരിക്കുന്നു.

3 comments:

  1. കണ്ണ് നനയുന്നു പ്രിയ സുഹൃത്തുക്കളെ നിങ്ങള്ക്ക് സ്വാതിയോടുള്ള സ്നേഹം കണ്ടിട്ട് ..
    സാങ്കേതിക വിദ്യയുടെ സാധ്യത കണ്ടെത്തിയ നിങ്ങള്‍ക്കെല്ലാം നന്ദി
    ഞാന്‍ നിങ്ങളെക്കാള്‍ ഒരു വയസു മാത്രം അധികം പ്രായമുള്ള ഒരു ഡിഗ്രി വിധ്യാര്‍ധിയാണ്
    നിങ്ങളുടെ ബ്ലോഗ്‌ നന്നായിട്ടുണ്ട് ..ആശംസകള്‍ ..
    കൂടുതല്‍ കാര്യങ്ങള്‍ അറിയണമെന്നുണ്ട് .ഒരു ഈ മെയില്‍ അഡ്രെസ്സ് തരുമോ ?

    ReplyDelete
  2. u can read my blog about swathy krishna &ur facebook initiatives
    http://nijoolsays.blogspot.in/2012/08/blog-post.html

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌