Saturday, July 14, 2012

സര്‍ക്കാരിന്റെ കരളലിഞ്ഞു, സ്വാതിക്ക് ശസ്ത്രക്രിയ

 
അമ്മ രാജിയുടെ സഹോദരി റെയ്നി ജോയ് ദാനംചെയ്ത കരള്‍ സ്വാതിക്കു വച്ചുപിടിപ്പിക്കുന്നതിനുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയ രാത്രി വൈകിയും തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കു മൂന്നോടെ ആരംഭിച്ച ശസ്ത്രക്രിയ പൂര്‍ത്തിയാകാന്‍ 16 മണിക്കൂര്‍ വരെ വേണ്ടിവരും. എടയ്ക്കാട്ടുവയല്‍ വട്ടപ്പാറ മങ്കടമൂഴില്‍ കൃഷ്ണന്‍കുട്ടിയുടെയും രാജിയുടെയും മകളായ സ്വാതി (16) കടുത്ത മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയാവുന്നത്. ആദ്യം അമ്മ രാജി കരള്‍ പകുത്തു നല്‍കാന്‍ തയാറായെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ കരള്‍ ദാനം സാധ്യമല്ലെന്നു വന്നതോടെയാണ് ചെറിയമ്മ റെയ്നി ദാനത്തിനു തയാറായത്.കൊച്ചി . ഒടുവില്‍ സര്‍ക്കാരിന്റെ കരളലിഞ്ഞു. നിയമക്കുരുക്കിന്റെ നൂലാമാലകള്‍ അഴിച്ചുമാറ്റി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് അടിയന്തര അനുമതി നല്‍കിയതോടെ സ്വാതികൃഷ്ണയുടെ ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ ആരംഭിച്ചു.

ഇതോടെ കരള്‍ ദാനത്തിന് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണമെന്നായി. അടിയന്തരമായി കരള്‍മാറ്റ ശസ്ത്രക്രിയ നടന്നില്ലെങ്കില്‍ സ്വാതിയുടെ ജീവനു ഭീഷണിയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. കരള്‍ ദാനത്തിന് അനുമതി നല്‍കേണ്ടിയിരുന്നത് ആലപ്പുഴ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നായിരുന്നു. എന്നാല്‍, ഇൌ ബോര്‍ഡ് ഇനി ഈ മാസാവസാനമേ കൂടൂ എന്നതിനാല്‍ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ സ്വാതിയുടെ കേസ് പരിഗണിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു. മാധ്യമ വാര്‍ത്തകളെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ഇടപെടല്‍.
ഇന്നലെ രാവിലെ പത്തിന് മെഡിക്കല്‍ ബോര്‍ഡ് കൂടിയപ്പോള്‍ ആദ്യകേസായി ഇത് പരിഗണിക്കുകയും മിനിറ്റുകള്‍ക്കകം അനുമതി നല്‍കുകയും ചെയ്തതോടെ നിയമക്കുരുക്കിന്റെ അനിശ്ചിതത്വത്തിന് അവസാനമായി. കരള്‍ ദാനംചെയ്യുന്ന റെയ്നി നേരിട്ട് ബോര്‍ഡിനു മുന്നില്‍ ഹാജരായി സ്വമേധയാ ആണു തീരുമാനം എന്നറിയിച്ചു. ബന്ധപ്പെട്ട രേഖകളും ഹാജരാക്കി. അനുമതി ഫാക്സില്‍ കിട്ടിയതോടെ അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഉച്ചയ്ക്കു റെയ്നി കോട്ടയത്തു നിന്ന് എത്തിയതിനു പിന്നാലെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോ.എസ്. സുധീന്ദ്രന്റെ നേതൃത്വത്തില്‍ എട്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഇരുപതംഗ സംഘമാണ് ശസ്ത്രക്രിയ ചെയ്യുന്നത്.
റെയ്നിയുടെ കരളിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയ ശേഷം വൈകുന്നേരത്തോടെയാണ് അതു സ്വാതിയുടെ ശരീരത്തില്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു തുടക്കമായത്. കരളിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഒരാഴ്ചയായി അബോധാവസ്ഥയില്‍ കഴിയുന്ന സ്വാതിയുടെ തലച്ചോറില്‍ നീര്‍ക്കെട്ടും ബാധിച്ചിരുന്നു. എന്നാല്‍, പരിശോധനയില്‍ മറ്റ് അവയവങ്ങളെല്ലാം പ്രവര്‍ത്തനക്ഷമമാണെന്നു കണ്ടതോടെയാണ് ശസ്ത്രക്രിയയ്ക്കു ഡോക്ടര്‍മാര്‍ അന്തിമാനുമതി നല്‍കിയത്. പ്ളസ് ടു വിദ്യാര്‍ഥിനിയായ സ്വാതിയുടെ സഹപാഠികളും ഒരു നാടൊന്നാകെയും നിറഞ്ഞ പ്രാര്‍ഥനകളോടെ ഉറ്റവര്‍ക്കൊപ്പം കാത്തിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കുവേണ്ട ലക്ഷങ്ങള്‍ വേഗം സംഘടിപ്പിക്കാന്‍ സ്വാതിയുടെ നിര്‍ധന കുടുംബത്തിന് കൈത്താങ്ങായതും നാട്ടുകാരും സഹപാഠികളും തന്നെ. മരപ്പണിക്കാരനായ കൃഷ്ണന്‍കുട്ടിയുടെ തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത്. ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ വൈകുന്നേരം മന്ത്രി അനൂപ് ജേക്കബും ആശുപത്രിയിലെത്തി.


2 comments:

  1. സ്വാതിയുടെ കാര്യത്തില്‍ നമ്മുടെ നാട്ടുകാര്‍ കാണിച്ച ഒത്തൊരുമ അറിഞ്ഞപ്പോള്‍ സത്യത്തില്‍ കണ്ണ് നിറഞ്ഞു .ഇപ്പോള്‍ എനിക്ക് ഉറപ്പായി ഇങ്ങനെയും ചില ആളുകള്‍ ജീവിച്ചിരിക്കുന്ന നമ്മുടെ നാട് ഒരിക്കലും നശിക്കില്ല .ഈ കുട്ടയിമ നമുക്ക് ഒരു പുത്തന്‍ ഉണര്‍വ് ആകട്ടെ !. സ്വതിക്ക് ഏറ്റവും വേഗം സൌഖ്യം ആകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം....

    ReplyDelete
  2. സ്വാതിയുടെ കാര്യത്തില്‍ നമ്മുടെ നാട്ടുകാര്‍ കാണിച്ച ഒത്തൊരുമ അറിഞ്ഞപ്പോള്‍ സത്യത്തില്‍ കണ്ണ് നിറഞ്ഞു .ഇപ്പോള്‍ എനിക്ക് ഉറപ്പായി ഇങ്ങനെയും ചില ആളുകള്‍ ജീവിച്ചിരിക്കുന്ന നമ്മുടെ നാട് ഒരിക്കലും നശിക്കില്ല .ഈ കുട്ടയിമ നമുക്ക് ഒരു പുത്തന്‍ ഉണര്‍വ് ആകട്ടെ !. സ്വതിക്ക് ഏറ്റവും വേഗം സൌഖ്യം ആകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌