Thursday, September 30, 2010

സ്പോര്‍ട്സ് 2010

പിറവം: ഈ വര്‍ഷത്തെ സ്പോര്‍ട്സ് മീറ്റ്‌ ഇന്ന് ആരംഭിച്ചു. രാവിലെ നടന്ന മാര്‍ച്ച്‌ ഫാസ്റ്റില്‍ 
പ്രിന്‍സിപ്പാള്‍  ശ്രീ എ എ ഒനാന്‍കുഞ്ഞു സല്യൂട്ട്  സ്വീകരിച്ചു.
തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ സ്പോര്‍ട്സ് മീറ്റ്‌ ഉദ്ഘാടനം ചെയ്തു. അതിനു ശേഷം ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു പതാക ഉയര്‍ത്തി.അദ്ധ്യപകനായ  ശ്രീ ഷാജി വര്‍ഗീസ്‌ ആശംസയര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് മത്സര ഇനങ്ങള്‍ ആരംഭിച്ചു.
ബ്ലൂ, ഗ്രീന്‍, വൈറ്റ്, യെല്ലോ എന്നീ നാലു ഹൌസുകളിലായാണ്   കുട്ടികള്‍ സ്പോര്‍ട്സില്‍ പങ്കെടുക്കുന്നത്.നാളെ  മീറ്റ്‌ അവസാനിക്കും.  

Tuesday, September 28, 2010

ടൂറിസം ഗ്രാമമായ കുമ്പളങ്ങി സന്ദര്‍ശിച്ചു


എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസിലെയും ടൂറിസം ക്ലബ്ബിലെയും അംഗങ്ങള്‍ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ടൂറിസം ഗ്രാമമായ കുമ്പളങ്ങി സന്ദര്‍ശിച്ചപോള്‍ . പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌, അദ്ധ്യപകരായ ശ്രീമതി സാറാമ്മ കുര്യാക്കോസ് ( സ്റ്റാഫ്‌ സെക്രട്ടറി ), ശ്രീമതി മിട്ടു ജോര്‍ജ് എന്നിവര്‍ കുട്ടികളോടൊപ്പം .


പിറവം: എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസിലെയും ടൂറിസം ക്ലബ്ബിലെയും അംഗങ്ങള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി എക്സിബിഷന്‍ ആയ കേരള ട്രാവല്‍ മാര്‍ട്ട് (KCM) സന്തര്‍ശിച്ചു. ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന പ്രദര്‍ശനം DTPC യുടെ പ്രത്യക അനുമതിയോടെയാണ് സ്കൂളിനു ലഭിച്ചത്. തുടര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ടൂറിസം ഗ്രാമമായ കുമ്പളങ്ങി സന്ദര്‍ശിക്കുകയും ടൂറിസത്തിന്റെ സ്വാഭാവിക തലങ്ങള്‍ മനസിലാക്കുകയും തനതു ഗ്രാമീണ കാര്‍ഷിക പ്രവത്തനങ്ങളായ തെങ്ങ് കയറ്റം , കണ്ടം ഉഴല്‍, ഞണ്ട് പിടുത്തം എന്നിവ നേരിട്ട് കണ്ടു മനസിലാക്കി. കുമ്പളങ്ങിയിലെ നിരവധി ഹോം സ്റ്റേകള്‍ സന്തര്ശിക്കുകയും വിദേശികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.തുടര്‍ന്ന് കുട്ടികള്‍ കേരളത്തിലെ ഏക പോര്‍ച്ചുഗീസ്‌പട്ടണമായ ഫോര്‍ട്ട്‌ കൊച്ചിയിലെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിച്ചു ഡച്ച് ഭരണ കാലത്തിന്‍റെ ചരിത്ര അവശേഷിപ്പുകള്‍ കണ്ടുമനസിലാക്കി. പ്രിന്‍സിപ്പാള്‍ ശ്രീ എ എ ഓനന്‍കുഞ്ഞു, ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌, അദ്ധ്യപകരായ ശ്രീമതിസാറാമ്മ കുര്യാക്കോസ് ( സ്റ്റാഫ്‌ സെക്രട്ടറി ), ശ്രീമതി മിട്ടു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

Monday, September 27, 2010

ജില്ലാതല ക്വിസ് മത്സരത്തില്‍ എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ ടൂറിസം ക്ലബ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ചു കേരള ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഗസ്റ്റ്‌ ഹൌസില്‍ വച്ച് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തില്‍ എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ ടൂറിസം ക്ലബ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പങ്കെടുത്ത 26 ടീമുകളില്‍ ഒന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ആദ്യത്തെ നാല് ടീമുകളില്‍ S H കോളേജ് തേവര, സെന്റ്‌ പോള്‍സ് കോളേജ് കളമശ്ശേരി, ഫിയന്നോ കോളേജ് ഇടകൊച്ചി, എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പിറവം എന്നിവര്‍ ഇടംപിടിച്ചു.

Sunday, September 26, 2010

N S S


എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ സര്‍വീസ്‌ സ്കീമിന്റെ നാല്‍പ്പത്തിയൊന്നാം സ്ഥാപക ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലിയില്‍ജില്ല പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട്‌ ശ്രീ കെ എന്‍ സുഗതന്‍
എന്‍ എസ് എസ് പതാക ഉയര്‍ത്തി.

Friday, September 24, 2010

യുവജനോത്സവം കൊടിയിറങ്ങി ....

പി ടിപ്രസിഡണ്ട്‌ ശ്രീ എം വര്‍ഗീസില്‍ നിന്നും വിജയികള്‍ക്കുള്ള ട്രോഫി ഗ്രീന്‍ ഹൌസ് ടീം ഏറ്റുവാങ്ങുന്നു. ടീമിന് നേതൃത്വം നല്‍കിയ അദ്ധ്യപകരായ ശ്രീ ബിജു എം പോള്‍, ശ്രീമതി മഞ്ജു സൈമണ്‍, ശ്രീമതി റാണി ജോസഫ്‌ എന്നിവര്‍ സമീപം.
രണ്ടു ദിവസമായി നടന്നു വന്ന കലയുടെ മാമാങ്കത്തിന് തിരശീലവീണു. ഗ്രീന്‍, ബ്ലൂ, വൈറ്റ്, യെല്ലോ എന്നീ നാല് ഹൌസുകളായി മാറ്റുരച്ച മത്സരത്തില്‍ ഗ്രീന്‍ ഹൌസ് 265 പോയിന്റ്‌ നേടി വിജയികള്‍ക്കുള്ള എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. 206പോയിന്റ്‌ നേടി ബ്ലൂ ഹൌസ് രണ്ടാം സ്ഥാനം നേടി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ പ ടി എ പ്രസിഡണ്ട്‌ ശ്രീ എം ഒ വര്‍ഗീസ്‌ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി നിനി ജോസഫ്‌ സ്വാഗതം ആശംസിച്ചു. ഇന്ന് രണ്ടുവേദികളിലായി ഒപ്പന, ഗാനമേള, മോണോ ആക്ട്‌, വട്ടപ്പാട്ട്, ശാസ്ത്രീയ സംഗീതം, സംഘ ഗാനം, മാര്‍ഗം കളി, നാടകം എന്നീ മത്സരഇനങ്ങള്‍ അരങ്ങേറി.

Thursday, September 23, 2010

കലോത്സവത്തിന് തിരി തെളിഞ്ഞു ...

എം കെ എം സ്കൂളിലെ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം ടി പ്രസിഡണ്ട്‌ ശ്രീ എം വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്യുന്നു.അദ്ധ്യപകരായ ശ്രീ പി ടി രാജു,ശ്രീ സൈബി, ശ്രീ ഷാജി ജോര്‍ജ്, ശ്രീമതി പുഷ്പലത, ശ്രീ ബിനു പി എന്നിവര്‍ സമീപം.
പിറവം:വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം ഇന്ന് രാവിലെ സ്കൂള്‍ ടി പ്രസിഡണ്ട്‌ ശ്രീ എം വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്തു. ശ്രീ പി ടി രാജുസാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യുവജനോത്സവം കണ്‍വീനര്‍ ശ്രീ സൈബിസാര്‍ സ്വാഗതം ആശംസിച്ചു.അദ്ധ്യപകരായ ശ്രീ ഷാജി ജോര്‍ജ് , ശ്രീമതി പുഷ്പലത ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കലാമത്സരങ്ങള്‍ ആരംഭിച്ചു. ഗ്രീന്‍, ബ്ലൂ, വൈറ്റ്, യെല്ലോ ഹൌസുകളിലായി കുട്ടികള്‍ കലാമത്സരങ്ങളില്‍ പങ്കെടുത്തു. ഭരതനാട്യ മത്സരത്തില്‍ യു പി , ഹൈ സ്കൂള്‍ വിഭാഗത്തിലായി പതിനെട്ടോളം കുട്ടികള്‍ പങ്കെടുത്തു. തുടര്‍ന്ന് മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, കഥാപ്രസംഗം, ഗ്രൂപ്പ്‌ ഡാന്‍സ്, ലളിതഗാനം, മാപ്പിളപ്പാട്ട്, മിമിക്രി മുതലായ മത്സരങ്ങള്‍ നടന്നു. രണ്ടു വേദികളിലായി നടക്കുന്ന കലോത്സവത്തിന് നാളെ തിരശീല വീഴും.

Saturday, September 18, 2010

മാതൃഭൂമി സീഡ് പുരസ്ക്കാരം

സീഡിന്റേത് ഭാവിതലമുറയ്ക്കായുള്ള യജ്ഞം: എം.എ ബേബി
കൊച്ചി:സര്‍ക്കാരിതര സംഘടനകള്‍ നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലുതും ജനകീയവുമാണ് മാതൃഭൂമിയുടെ 'സീഡെ'ന്ന് വിദ്യാഭ്യാസ മന്ത്രി എം.. ബേബി. 'സീഡി'ന്റെ (സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡവലപ്‌മെന്റ്) പ്രഥമ പുരസ്‌കാര വിതരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിതലമുറയേയും
പ്രകൃതിയേയും നിലനിര്‍ത്താനുള്ള സംരംഭമെന്ന നിലയില്‍ യജ്ഞം മഹനീയമാണ്. മാനവരാശിയുടെ സുസ്ഥിരവികസനം ലക്ഷ്യമാക്കിയുള്ള സീഡിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ സഹായം നല്‍കും- അദ്ദേഹം പറഞ്ഞു. ചടങ്ങിലെത്താന്‍ സാധിക്കാത്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സന്ദേശം വായിച്ചു. മണ്ണിനോടും പ്രകൃതിയുടെ പച്ചപ്പിനോടുമുള്ള ആദരവാണ് സീഡെന്ന പുണ്യയജ്ഞം. ഇത് പ്രകൃതിയോടുള്ള പ്രാര്‍ത്ഥനയാണ്- സന്ദേശത്തില്‍ പറയുന്നു. സീഡില്‍ പങ്കെടുത്തവരില്‍ നിന്ന് തിരഞ്ഞെടുത്ത 150 അദ്ധ്യാപകര്‍ക്കും 150 വിദ്യാര്‍ത്ഥികള്‍ക്കുമായി പരിസ്ഥിതി സംരക്ഷണ ക്യാമ്പ് നടത്തുമെന്ന് വനംമന്ത്രി ബിനോയ് വിശ്വം വ്യക്തമാക്കി.

മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളിനുള്ള പുരസ്ക്കാരം പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ കരസ്ഥമാക്കി. സ്കൂളിനു വേണ്ടി മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടിയും,പ്രിന്‍സിപ്പല്‍ ശ്രീ ഒനാന്‍കുഞ്ഞും പുരസ്ക്കാരം ഏറ്റുവാങ്ങി. ഇത് കൂടാതെ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച അദ്ധ്യാപക കോ- ഓര്‍ഡിനേറ്റര്‍ക്കുള്ള പുരസ്ക്കാരത്തിന് പിറവം എം കെ എം സ്കൂളിലെ ശ്രീ ബെന്നി വി വര്‍ഗീസ്‌ അര്‍ഹനായി .

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 11-ന് നടന്ന ചടങ്ങില്‍ വെച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള വിശിഷ്ട ഹരിതവിദ്യാലയം അവാര്‍ഡ് എറണാകുളം ജില്ലയിലെ നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്‌കൂളിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.

Friday, September 17, 2010

സയന്‍സ് - ഗണിത - ശാസ്ത്ര പ്രവര്‍ത്തി പരിചയ മേള - 2010

വര്‍ഷത്തെ സയന്‍സ് - ഗണിത ശാസ്ത്ര പ്രവര്‍ത്തി പരിചയ മേള ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു സാര്‍ ഉദ്ഘാടനം ചെയ്യുന്നു.അധ്യാപകരായ ശ്രീമതി സിജി വര്‍ഗീസ്‌, ശ്രീ ഷാജി ജോര്‍ജ്,.ഫാ ജെയ്സണ്‍ വര്‍ഗീസ്‌,ശ്രീ ബിജു എം പോള്‍ എന്നിവര്‍ സമീപം.




അനുമോദിച്ചു



എം ജി സര്‍വകലാശാലയില്‍ നിന്നും Bsc Maths പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ പാര്‍വതിരാമചന്ദ്രനേയും, Msc ഇലക്ട്രോണിക്സ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ എന്‍ നീതുമോളേയും സ്ക്കൂളില്‍ നടന്ന അസംബ്ലിയില്‍ വച്ച് പുരസ്കാരം നല്‍കി അനുമോദിച്ചു.ഇരുവരും എം കെ എം സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളാണ്.സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ വി ബാബു സാര്‍ പുരസ്കാര ദാനം നടത്തി. സ്റ്റാഫ്‌ സെക്രട്ടറിശ്രീമതി നിനി ജോസഫ്‌ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.തുടര്‍ന്ന് റാങ്ക് ജേതാക്കള്‍ മറുപടിപ്രസംഗം നടത്തി.

വിളവെടുപ്പുത്സവം

എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ കൃക്ഷി കൂട്ടം പദ്ധതിയുടെ ഭാഗമായി നട്ട വാഴ കൃഷിയുടെ വിളവെടുപ്പ് പിറവം വലിയപള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു

എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ കൃക്ഷി കൂട്ടം പദ്ധതിയുടെ ഭാഗമായി നട്ട വാഴ കൃഷിയുടെ വിളവെടുപ്പ് പിറവം വലിയപള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് വാളണ്ടിയേഴ്സിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അദ്ദേഹം വ്യത്യസ്ഥ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കുട്ടികളെ ഉദ്ബോദിപ്പിച്ചു.പുതിയ തലമുറയെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍പരിചയപെടുത്തുന്നതിനും പരമ്പരാഗതമായ കൃഷി രീതികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ് കൃക്ഷി കൂട്ടം പദ്ധതിയിലൂടെ ഉദേശിക്കുന്നത്. പിറവം വലിയപള്ളി ട്രസ്റ്റീ ശ്രീ മത്തായി തേക്കുംമൂട്ടില്‍, പ്രിന്‍സിപ്പല്‍ ശ്രീ ഓനന്‍കുഞ്ഞു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ ബെന്നി വി വര്‍ഗീസ്‌, പി ടി പ്രസിഡണ്ട്‌ ശ്രീ എം വര്‍ഗീസ്‌, പ്ലസ്ടു സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി സാറാമ്മ ടീച്ചര്‍ ,ശ്രീമതി ജെസി ടീച്ചര്‍, ശ്രീ പൗലോസ്‌ എം ജെ, എന്‍ എസ് എസ് വാളണ്ടിയേര്സായ റിനീത് വിജയന്‍, അനുരാജ്, അജിന്‍, അനീന രാജു, ബിബി പോള്‍ എന്നിവരും പങ്കെടുത്തു.


അപൂര്‍വ്വമായ വയലറ്റ് മന്ദാരം
സ്കൂള്‍ മുറ്റത്ത് പൂവിട്ടപ്പോള്‍

Wednesday, September 15, 2010

സ്‌കൂളുകളിലെ നിരന്തര മൂല്യനിര്‍ണയ പ്രക്രിയ ശാസ്‌ത്രീയമാക്കുന്നു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ പരിഷ്‌കരണത്തിനു മുന്നോടിയായി സ്‌കൂളുകളില്‍ നടക്കുന്ന നിരന്തര മൂല്യനിര്‍ണയം ശാസ്‌ത്രീയമാക്കുന്നു. മാര്‍ക്ക്‌ നല്‍കുന്ന രീതിയും മാനദണ്ഡങ്ങളും പരിഷ്‌കരിക്കാനാണു തീരുമാനം. ഇക്കൊല്ലം പരീക്ഷണാടിസ്‌ഥാനത്തിലും അടുത്ത വര്‍ഷം മുതല്‍ എസ്‌.സി.ഇ.ആര്‍.ടിയുടെ പഠനോപകരണങ്ങളുടെ സഹായത്തോടെ പുര്‍ണമായും ഇതു നടപ്പാക്കും.

വിദ്യാര്‍ഥികള്‍ തയാറാക്കുന്ന പ്രൊജക്‌ടിനെ അടിസ്‌ഥാനമാക്കി നിരന്തര മൂല്യനിര്‍ണയം നടത്തി മാര്‍ക്ക്‌ നല്‍കുന്ന രീതിയാണു നിലവിലുള്ളത്‌. പ്രൊജക്‌ടിലേക്ക്‌ എത്തിച്ചേരാനും അതു തയാറാക്കാനും വിദ്യാര്‍ഥി നടത്തിയ ശ്രമങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കുന്ന മൂല്യനിര്‍ണയ രീതിയാണു പുതുതായി നടപ്പാക്കുന്നത്‌. പ്രൊജക്‌ടിനെപ്പറ്റി വിദ്യാര്‍ഥിക്കുള്ള അറിവായിരിക്കും പ്രധാനമായും പരിശോധിക്കുക.

ഏതു പ്രൊജക്‌ട് നല്‍കിയാലും അതിനു സഹായകമാകുന്ന നിരവധി ഗൈഡുകളും വസ്‌തുക്കളും വിപണിയില്‍ സുലഭമാണ്‌. ഇവയെ പൂര്‍ണമായും ആശ്രയിച്ചാണു പല വിദ്യാര്‍ഥികളും പ്രൊജക്‌ട് തയാറാക്കുന്നത്‌. പ്രൊജക്‌ടിന്റെ അന്തിമരൂപം മാത്രമാണ്‌അധ്യാപകനു മുന്നിലെത്തുക. അതുമൂലം മികച്ച മാര്‍ക്ക്‌ കിട്ടുകയും ചെയ്യും. രീതി പൂര്‍ണമായും മാറ്റി പ്രൊജക്‌ടിന്റെ ഓരോ ഘട്ടത്തിലും അധ്യാപകന്‍ പരിശോധന നടത്തുകയും മാര്‍ക്കിടുകയും വേണം. നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമായ സെമിനാറുകള്‍, വായന, ആസ്വാദനം എന്നിവ അതത്‌ ഘട്ടത്തില്‍ പരിശോധിക്കുകയും സ്‌കോര്‍ രേഖപ്പെടുത്തുകയും ചെയ്യും. നിരന്തരമൂല്യ നിര്‍ണയത്തിന്റെ വിലയിരുത്തല്‍ രീതിയിലും മാറ്റം വരുത്തും. വിദ്യാര്‍ഥി സ്വയമായും സഹപാഠികള്‍ പരസ്‌പരവും വിലയിരുത്തണം. ഇതിനു പുറമെയായിരിക്കും അധ്യാപകന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി ടീച്ചിംഗ്‌ മാന്വല്‍ പരിഷ്‌കരിക്കും. ഏതെങ്കിലും പ്രൊജക്‌ടില്‍ പിശകുണ്ടായാല്‍ അതു വീണ്ടും ചെയ്യാന്‍ നിര്‍ദേശിക്കും. ആദ്യ അവസരത്തില്‍തന്നെ തൃപ്‌തികരമായി പ്രൊജക്‌ട് തയാറാക്കുന്നവര്‍ക്കു മികച്ച മാര്‍ക്ക്‌ നല്‍കും. പ്രൊജക്‌ട് ആവര്‍ത്തിക്കേണ്ടിവന്നാല്‍ അതിനനുസരിച്ച്‌ മാര്‍ക്കില്‍ മാറ്റം വരും. പുതിയ രീതിയില്‍ നിരന്തര മൂല്യനിര്‍ണയം നടത്തുന്നതിനുള്ള പരിശീലനം സെപ്‌റ്റംബര്‍ നാലിനു നടന്ന ക്ലസ്‌റ്റര്‍ മീറ്റിംഗില്‍ അധ്യാപകര്‍ക്കു നല്‍കി. ഇതുപോലെ മൂന്നു ക്ലസ്‌റ്റര്‍ മീറ്റിംഗുകള്‍ കൂടി നടത്തും.

Thursday, September 9, 2010

യുവജനോത്സവം - 2010

യുവജനോത്സവം
2010 -11 വര്‍ഷത്തെ സ്കൂള്‍തല യുവജനോത്സവം സെപ്. 23, 24 തീയതികളില്‍ നടക്കും.


സ്പോര്‍ട്സ്
2010 -11 വര്‍ഷത്തെ സ്കൂള്‍തല കായിക മത്സരങ്ങള്‍ സെപ്. 30 , ഒക്ടോബര്‍ 1 തീയതികളില്‍ നടക്കും.

Saturday, September 4, 2010

വിദ്യാലയ ആരോഗ്യ പരിപാടി

പിറവം നിയോജക മണ്ഡലത്തിലെ വിദ്യാലയ ആരോഗ്യ പരിപാടിയുടെ ഉദ്ഘാടനം ബഹു.കേരള നിയമസഭ സ്പീക്കര്‍ ശ്രീ കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. എം ജെ ജേക്കബ്‌ എം ല്‍ സമീപം.

പിറവം: ആരോഗ്യമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കുക എന്ന ഉദേശത്തോട് കൂടി ദേശീയ ഗ്രാമീ ആരോഗ്യ ദൌതിത്തിന്റെ ( NRHM ) ആഭിമുഖ്യ ത്തില്‍ ആരോഗ്യവിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടുകൂടി വിദ്യാലയ ആരോഗ്യ പരിപാടി സര്‍ക്കാര്‍ നടപ്പിലാക്കി വരുകയാണ്. പിറവം നിയോജ
മണ്ഡലത്തി
ലെ വിദ്യാലയ ആരോഗ്യ പരിപാടിയുടെ ഉദ്ഘാടനം പിറവം വലിയ പള്ളിയുടെ പാരിഷ് ഹാളില്‍ വച്ച് ബഹു. കേരള നിയമസഭ സ്പീക്കര്‍ ശ്രീ കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശ്രീ എം ജെ ജേക്കബ്‌ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
രാവിലെ 9 നു സൈന്റ്റ്‌ ജോസഫ്‌ ഹൈ സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നും ആരംഭിച്ച റാലിക്ക് ശേഷം നടന്ന പോതുയോഗാനന്തരം വിദ്യാര്‍ഥികള്‍ക്കായി ഹെല്‍ത്ത്‌ ചെക്കപ്പ്, ദന്ത പരിശോധ, കായിക ക്ഷമത പരിശോധന, പോക്ഷക നിലവാരപരിശോധന, നേത്ര പരിശോധന, ബോധവല്‍ക്കരണ സെമിനാറുകള്‍, മെഡിക്കല്‍ എക്സിബിഷനുകള്‍, ക്വിസ്സ് മത്സരം എന്നിവയും നടന്നു. കുട്ടികള്‍ക്കുള്ള ഹെല്‍ത്ത്‌കാര്‍ഡിന്‍റെ വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു.ചടങ്ങില്‍ പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സി കെ പ്രകാശ് സ്വാഗതം പറഞ്ഞു.ലോഗോ രചന മത്സരത്തില്‍ എം കെ എം ഹൈ സ്കൂളിലെ മാസ്റ്റര്‍ ആകാശ് ഷാജി ഡിസൈന്‍ ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപെട്ടത്‌. ലോഗോയുടെ പ്രകാശനം എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ എ എ ഒനാന്‍കുഞ്ഞു , ഹെഡ് മാസ്റ്റര്‍
ശ്രീ കെ വി ബാബു എന്നിവര്‍ക്ക്
നല്‍കി ബഹു.സ്പീക്കര്‍ ശ്രീ കെ രാധാകൃഷ്ണന്‍നിര്‍വ്വഹിച്ചു. ഹെല്‍ത്ത്‌ ചെക്കപ്പ് ഉദ്ഘാടനം ശ്രീ കെ എന്‍ സുകുതന്‍ ( ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ ),ദന്ത പരിശോധന ക്യാമ്പ്‌ ഉദ്ഘാടനം ശ്രീ സി കെ പ്രകാശ്‌ ( പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ),കായികക്ഷമത പരിശോധന ഉദ്ഘാടനം ശ്രീമതി ബാസുരാദേവി ( മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ) നേത്ര പരിശോധന ക്യാമ്പ്‌ ഉദ്ഘാടനം ഡോ. എം കെ ജീവന്‍ ( ഡയരക്ടര്‍ ഓഫ് ഹെല്‍ത്ത്‌ സര്‍വീസസ് ) ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ഡോ വി എം സുനന്താകുമാരി( ഡയരക്ടര്‍ ,ഹയര്‍ സെക്കന്ററി) മെഡിക്കല്‍ എക്സിബിഷന്‍ ഉദ്ഘാടനം ഡോ.കെ ടി രമണി ( ജില്ല മെഡിക്കല്‍ ഓഫീസര്‍ )പോക്ഷക നിലവാര പരിശോധന ഉദ്ഘാടനം ശ്രീമതി അനില ജോര്‍ജ് ( ഡി ഡി ഇ ) എന്നിവരും നീര്‍വ്വഹിച്ചു.റാലിയില്‍ ഒന്നാം സ്ഥാനം ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ പിറവം, രണ്ടാം സ്ഥാനം എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പിറവം, മൂന്നാം സ്ഥാനം സെന്റ്‌ ജോസഫ്‌ ഹയര്‍ സെക്കന്ററി പിറവം എന്നീ സ്കൂളുകള്‍ കരസ്ഥമാക്കി. നിയോജക മണ്ഡലടിസ്ഥനത്തില്‍ നടത്തിയ ക്വിസ്സ് മത്സരത്തില്‍ എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിനു മൂന്നാം സ്ഥാനവും ലഭിച്ചു. പിറവം ഗ്രാമമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ കെ പി സലിം സമ്മാന ദാനം നിര്‍വ്വഹിച്ചു. മുവാറ്റുപുഴ ഡി ഇ ഓ ശ്രീമതി പി കെ ദേവി നന്ദി പറഞ്ഞു.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌