Monday, September 27, 2010

ജില്ലാതല ക്വിസ് മത്സരത്തില്‍ എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ ടൂറിസം ക്ലബ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ചു കേരള ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഗസ്റ്റ്‌ ഹൌസില്‍ വച്ച് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തില്‍ എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ ടൂറിസം ക്ലബ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പങ്കെടുത്ത 26 ടീമുകളില്‍ ഒന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ആദ്യത്തെ നാല് ടീമുകളില്‍ S H കോളേജ് തേവര, സെന്റ്‌ പോള്‍സ് കോളേജ് കളമശ്ശേരി, ഫിയന്നോ കോളേജ് ഇടകൊച്ചി, എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ പിറവം എന്നിവര്‍ ഇടംപിടിച്ചു. അവസാന വിഷ്വല്‍ റൌണ്ടും കഴിഞ്ഞപ്പോള്‍ എം കെ എം ടൂറിസം ക്ലബ്ബിലെ അലോക് തോമസ്‌, അഖില്‍ ഏലിയാസ് എന്നിവരടങ്ങുന്ന ടീം 17പോയിന്റുമായി ഒന്നാം സ്ഥാനം നേടി. 15 പൊയന്റുമായി സെന്റ്‌ പോള്‍സ് കോളേജ് കളമശ്ശേരി രണ്ടാം സ്ഥാനത്തും, 13 പോയിന്റുനേടി തേവര S H കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് KITTS ഡയരക്ടര്‍ ഡോ ജയകൃഷ്ണന്‍, DTPC സെക്രട്ടറിശ്രീ ഷൈന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരങ്ങള്‍ നല്‍കി.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌