




ഭാവിതലമുറയേയും പ്രകൃതിയേയും നിലനിര്‍ത്താനുള്ള സംരംഭമെന്ന നിലയില്‍ ഈ യജ്ഞം മഹനീയമാണ്. മാനവരാശിയുടെ സുസ്ഥിരവികസനം ലക്ഷ്യമാക്കിയുള്ള സീഡിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ സഹായം നല്‍കും- അദ്ദേഹം പറഞ്ഞു. ചടങ്ങിലെത്താന്‍ സാധിക്കാത്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സന്ദേശം വായിച്ചു. മണ്ണിനോടും പ്രകൃതിയുടെ പച്ചപ്പിനോടുമുള്ള ആദരവാണ് സീഡെന്ന പുണ്യയജ്ഞം. ഇത് പ്രകൃതിയോടുള്ള പ്രാര്‍ത്ഥനയാണ്- സന്ദേശത്തില്‍ പറയുന്നു. സീഡില്‍ പങ്കെടുത്തവരില്‍ നിന്ന് തിരഞ്ഞെടുത്ത 150 അദ്ധ്യാപകര്‍ക്കും 150 വിദ്യാര്‍ത്ഥികള്‍ക്കുമായി പരിസ്ഥിതി സംരക്ഷണ ക്യാമ്പ് നടത്തുമെന്ന് വനംമന്ത്രി ബിനോയ് വിശ്വം വ്യക്തമാക്കി.
മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളിനുള്ള പുരസ്ക്കാരം പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ കരസ്ഥമാക്കി. സ്കൂളിനു വേണ്ടി മാനേജര്‍ ശ്രീ പി സി ചിന്നക്കുട്ടിയും,പ്രിന്‍സിപ്പല്‍ ശ്രീ എ എ ഒനാന്‍കുഞ്ഞും പുരസ്ക്കാരം ഏറ്റുവാങ്ങി. ഇത് കൂടാതെ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച അദ്ധ്യാപക കോ- ഓര്‍ഡിനേറ്റര്‍ക്കുള്ള പുരസ്ക്കാരത്തിന് പിറവം എം കെ എം സ്കൂളിലെ ശ്രീ ബെന്നി വി വര്‍ഗീസ് അര്‍ഹനായി .
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 11-ന് നടന്ന ചടങ്ങില്‍ വെച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള വിശിഷ്ട ഹരിതവിദ്യാലയം അവാര്‍ഡ് എറണാകുളം ജില്ലയിലെ നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്‌കൂളിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക.